ഫു​ട്ബാ​ൾ മേ​ള സ​മാ​പി​ച്ചു
Sunday, January 20, 2019 11:08 PM IST
അ​ല​ന​ല്ലൂ​ർ :ആ​രോ​ഗ്യ കാ​യി​ക വി​ദ്യാ​ഭ്യാ​സം കാ​ര്യ​ക്ഷ​മ​മാ​ക്കു​ക, വി​ദ്യാ​ർ​ഥി​ക​ളു​ടെ കാ​യി​ക​ക്ഷ​മ​ത വ​ർ​ദ്ധി​പ്പി​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ എ​ട​ത്ത​നാ​ട്ടു​ക​ര മൂ​ച്ചി​ക്ക​ൽ ഗ​വ. എ​ൽ. പി. ​സ്കൂ​ൾ, അ​ല​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പി. ​ഇ. സി, ​കോ​ട്ട​പ്പ​ള്ള ച​ല​ഞ്ചേ​ഴ്സ് ആ​ർ​ട്സ് ആ​ന്‍റ് സ്പോ​ർ​ട്സ് ക്ല​ബ്ബ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കോ​ട്ട​പ്പ​ള്ള ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ സം​ഘ​ടി​പ്പി​ച്ച പ​ഞ്ചാ​യ​ത്ത് ത​ല ഫു​ട്ബാ​ൾ മേ​ള സ​മാ​പി​ച്ചു. മേ​ള ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ. ​കെ. ര​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ റ​ഷീ​ദ് ആ​ലാ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൽ. പി, ​യു. പി. ​ത​ല​ങ്ങ​ളി​ൽ എ​ട​ത്ത​നാ​ട്ടു​ക​ര ടി. ​എ. എം. ​യു. പി. ​സ്കൂ​ൾ ജേ​താ​ക്ക​ളാ​യി. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ. ​കെ. ര​ജി ജേ​താ​ക്ക​ൾ​ക്ക് ട്രോ​ഫി​ക​ളും മെ​ഡ​ലു​ക​ളും വി​ത​ര​ണം ചെ​യ്തു.