വ​ണ്ടി​ത്താ​വ​ളം ച​ന്ദ​ന​ക്കു​ടം മ​ഹോ​ത്സ​വം വി​ളം​ബ​ര​ജാ​ഥ
Sunday, January 20, 2019 11:08 PM IST
വ​ണ്ടി​ത്താ​വ​ളം: ചി​ന്ന​മീ​രാ​സ അ​വ്വു​ലി​യ ദ​ർ​ഗ്ഗാ ച​ന്ദ​ന​ക്കു​ടം നേ​ർ​ച്ച മാ​ർ​ച്ച് 31, ഏ​പ്രി​ൽ ഒ​ന്ന് തി​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കാ​ൻ ഇ​ന്ന​ലെ കൊ​ടി​യേ​റ്റം ന​ട​ന്നു . 31 ന് ​കാ​ല​ത്ത് 10 ന് ​ച​മ​യ പ്ര​ദ​ർ​ശ​വും തൂ​ർ​ന്ന് വാ​ദ്യ​മേ​ള​യും . വൈ​കു​ന്നേ​രം 4 ന് ​നാ​ൽ​പ്പ​ത​ടി ദ​ർ​ഗ്ഗാ പ​ള്ളി​യി​ൽ നി​ന്നും അ​പ്പ​പ്പെ​ട്ടി​യേ​ന്തി​യ ഗ​ജ​വീ​ര അ​ക​ന്പ​ടി​യി​ൽ അ​യ്യ​പ്പ​ൻ കാ​വ് ക്ഷേ​ത്ര​ത്തി​ൽ നി​ന്നും നേ​ർ​ച്ച ചി​ന്ന​മീ​രാ​ൻ​സാ പ​ള്ളി​യി​ലേ​ക്ക് എ​ഴു ന്നെ​ള്ളി​പ്പ് ,രാ​ത്രി 11 ന് ​നാ​ൽ​പ്പ​ത​ടി ദ​ർ​ഗ്ഗാ അ​ങ്ക​ണ​ത്തി​ൽ ക​ത്തി​കു​ത്ത് റാ​ത്തീ​ഫ് ,തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ 3ന് ​ചി​ന്ന​മി​രാ​സ പ​ള്ളി​യി​ൽ നി​ന്നും നാ​ൽ​പ്പ​ത​ടി ദ​ർ​ഹ​യി​ലേ​ക്ക് ച​ന്ദ​ന​ക്കു​ടം എ​ഴു​ന്നെ​ള്ളി​പ്പ് ,കാ​ല​ത്ത് 6 ന് ​ഗ​ജ​വീ​ര വാ​ദ്യ​ഘോ​ഷ അ​ക​ന്പ​ടി​യി​ൽ അ​യ്യ​പ്പ​ൻ​കാ​വ് ജം​ഗ്ഷ​നി​ൽ നി​ന്നും പ​ള്ളി മൊ​ക്കി​ലേ​ക്കും എ​ഴു​ന്നെ​ള്ളി​പ്പ് പു​റ​പ്പെ​ടും .