പു​ഴ​യോ​ര​ങ്ങ​ളി​ൽ ആ​റ്റു​ദ​ർ​ഭ​യു​ടെ പൂ​ക്കാ​ലം
Sunday, January 20, 2019 11:08 PM IST
വ​ട​ക്ക​ഞ്ചേ​രി: പു​ഴ​യോ​ര​ങ്ങ​ൾ​ക്കും ച​തു​പ്പു​നി​ല​ങ്ങ​ൾ​ക്കും മ​നോ​ഹാ​രി​ത ന​ൽ​കി ആ​റ്റു​ദ​ർ​ഭ​യു​ടെ പൂ​ക്കാ​ലം. പൊ​ന്ത കാ​ടി​നു​ള്ളി​ൽ നി​ന്നും വെ​ണ്‍​മ​യേ​റു​ന്ന കാ​ന്തി​യു​മാ​യി പൂ​ക്ക​ൾ കാ​റ്റി​ലാ​ടി​യു​ല​യു​ന്പോ​ഴു​ള്ള ഭം​ഗി ആ​രേ​യും ആ​ക​ർ​ഷി​ക്കും.
പൂ​വ​ൻ കോ​ഴി​യു​ടെ അം​ഗ വാ​ലു​പ്പോ​ലെ ചെ​ളി​യും മാ​ലി​ന്യ​ങ്ങ​ളും നി​റ​ഞ്ഞ പു​ഴ​യോ​ര​ത്ത് ത​ല​യു​യ​ർ​ത്തി കൂ​ട്ട​മാ​യി​ട്ടാ​ണ് ഇ​വ പൂ​ത്ത് നി​ല്ക്കു​ന്ന​ത്.​പു​ല്ല് വ​ർ​ഗ്ഗ​ത്തി​ലെ ഭീ​മ​നാ​യ മു​ള​യു​ടെ വം​ശ പ​ര​ന്പ​ര​ക്കാ​രാ​ണ് ആ​റ്റു ദ​ർ​ഭ​യെ​ന്നാ​ണ് സ​സ്യ​ശാ​സ്ത്രം. വ​ലി​യ പു​ല്ലി​നം ത​ന്നെ​യാ​ണ് ഇ​ത്.​ന​വം​ബ​ർ ഒ​ടു​വോ​ടെ പൂ​ത്തു​ല​യു​ന്ന ഇ​വ ഫെ​ബ്രു​വ​രി മാ​സം വ​രെ നി​ല​നി​ൽ​ക്കും. കൈ​ത​കൂ​ട്ടം​പോ​ലെ മ​ണ്ണൊ​ലി​പ്പ് ത​ട​യാ​ൻ ആ​റ്റു​ദ​ർ​ഭ വ​ഹി​ക്കു​ന്ന പ​ങ്ക് ചെ​റു​ത​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.
വെ​ള്ളം ഒ​ഴു​ക്ക് കൂ​ടു​ത​ലു​ള്ള പാ​ട​ങ്ങ​ളി​ൽ വ​ര​ന്പി​ന് ബ​ലം കി​ട്ടാ​ൻ ക​ർ​ഷ​ക​ർ ആ​റ്റു ദ​ർ​ഭ ന​ട്ടു വ​ള​ർ​ത്താ​റു​ണ്ട്. ആ​റ്റു ദ​ർ​ഭ​യു​ടെ വേ​രു​ക​ൾ ഒൗ​ഷ​ധ​മൂ​ല്യ​മു​ള്ള​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സി​നി​മ​ക​ളി​ലും ആ​റ്റു​ദ​ർ​ഭ​യു​ടെ സാ​ന്നി​ധ്യം കാ​ണാം. ഭാ​ര​ത​പ്പു​ഴ​പ്പോ​ലെ​യു​ള്ള ന​ദീ​തീ​ര​ത്തെ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​ൻ ആ​റ്റു ദ​ർ​ഭ പൂ​ത്തു നി​ൽ​ക്കു​ന്ന പ്ര​ദ്ദേ​ശ​മാ​യി​രി​ക്കും. എ​ന്നാ​ൽ പു​ഴ​യോ​ര​ങ്ങ​ളെ​ല്ലാം ക​യ്യേ​റി ഇ​ല്ലാ​താ​കു​ന്ന​തി​നാ​ൽ ഈ ​സു​ന്ദ​രി ചെ​ടി​ക​ൾ​ക്കും വം​ശ നാ​ശ ഭീ​ക്ഷ​ണി​യു​ണ്ട്.