മംഗലം- ഗോവിന്ദാപുരം പാതയിൽ കുഴിയിടയ്ക്കൽ
Sunday, January 20, 2019 11:09 PM IST
വ​ട​ക്ക​ഞ്ചേ​രി: മം​ഗ​ലം - ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന പാ​ത​യി​ൽ മം​ഗ​ലം പാ​ലം മു​ത​ൽ പൊ​തു​മ​രാ​മ​ത്ത് റോ​ഡ്സ് വി​ഭാ​ഗം ആ​ല​ത്തൂ​ർ ഡി​വി​ഷ​നു കീ​ഴി​ൽ വ​രു​ന്ന ചി​റ്റി​ല​ഞ്ചേ​രി ജ​പ​മാ​ല റാ​ണി പ​ള്ളി വ​രെ​യു​ള്ള കു​ഴി​ക​ൾ അ​ട​ച്ചു. 12 കി​ലോമീ​റ്റ​ർ ദൂ​ര​മാ​ണ് ഓ​ട്ട​യ​ട​ക്ക​ൽ ന​ട​ത്തി​യ​ത്. മു​ട​പ്പ​ല്ലൂ​ർ പ​ന്ത​പ്പ​റ​ന്പ് മു​ത​ൽ ചി​റ്റി​ല​ഞ്ചേ​രി വ​രെ​യു​ള്ള ഭാ​ഗ​ത്ത് ഓ​ട്ട​യ​ട​ക്ക​ലി​ന്‍റെ മി​നു​ക്കു പ​ണി കൂ​ടി ഭാ​ക്കി​യു​ണ്ട്. എ​ന്താ​യാ​ലും ത​ൽ​കാ​ല​ത്തേ​ക്കെ​ങ്കി​ലും വാ​ഹ​ന ഗ​താ​ഗ​തം സു​ഗ​മ​മാ​യി.​റീ ടാ​റിം​ഗ് ന​ട​ത്തി കൂ​ടു​ത​ൽ കാ​ലം റോ​ഡി​ന് കാ​ര്യ​മാ​യ കേ​ട​പ്പാ​ടു​ക​ളി​ല്ലാ​തെ നി​ല​നി​ന്ന റോ​ഡ് എ​ന്ന നി​ല​യി​ൽ മം​ഗ​ലം ഗോ​വി​ന്ദാ​പു​രം റോ​ഡ് ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.​എ​ന്നാ​ൽ ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലെ അ​ധി​ക മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡ് ത​ക​രു​ക​യാ​യി​രു​ന്നു. ദേ​ശീ​യ​പാ​ത നി​ല​വാ​ര​ത്തി​ൽ പാ​ത വി​ക​സ​ന സ​ർ​വ്വേ​ക​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ ഇ​നി കു​റ​ച്ചു കാ​ലം ഓ​ട്ട​യ​ട​ക്ക​ലി​ൽ ഒ​തു​ങ്ങു​മെ​ന്നാ​ണ് സൂ​ച​ന. മ​ഴ​ക്കാ​ല​ത്താ​കും ഇ​തി​ന്‍റെ യാ​ത്രാ​ദു​രി​തം വ​ർ​ധി​ക്കു​ക