ഡിഎ​സ്ജെ ​സ​ന്യാ​സ ഭ​വ​നം കൂ​ദാ​ശ​ക​ർ​മം ഇ​ന്ന്
Sunday, January 20, 2019 11:09 PM IST
വ​ട​ക്ക​ഞ്ചേ​രി: പാ​ല​ക്കു​ഴി​യി​ൽ ഡി ​എ​സ് ജെ (​ഡോ​ട്ടേ​ഴ്സ് ഓ​ഫ് സെ​ന്‍റ് ജോ​സ​ഫ് -യൗ​സേ​പ്പി​താ​വി​ന്‍റെ പു​ത്രിമാ​ർ)​സ​ന്യാ​സ ഭ​വ​ന​ത്തി​ന്‍റെ കൂ​ദാ​ശ​ക​ർ​മം ഇ​ന്ന് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത് നി​ർ​വ​ഹി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നാ​ണ് കൂ​ദാ​ശ​ക​ർ​മം. അ​ഞ്ചു​മു​ക്കി​ൽ മി​നി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി റോ​ഡി​ൽ വ​യ​ലി​ൽ തോ​മ​സ്-​ലീ​ലാ​മ്മ ദ​ന്പ​തി​ക​ൾ ദാ​ന​മാ​യി ന​ൽ​കി​യ സ്ഥ​ല​ത്താ​ണ് നി​ത്യാ​രാ​ധ​ന ചാ​പ്പ​ലോ​ടു​കൂ​ടി​യ പ്രി​നേ​ത്തി ഭ​വ​ൻ നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. ഡി ​എ​സ് ജെ​യു​ടെ പാ​ല​ക്കാ​ട് രൂ​പ​ത​യി​ലെ ആ​ദ്യ​ഭ​വ​നം കൂ​ടി​യാ​ണി​ത്. റീ​ജി​യ​ണ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ജെ​സ്മേ​രി, മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ബെ​റ്റി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കൂ​ദാ​ശ​ക​ർ​മ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.