വി​വേ​കാ​ന​ന്ദ സ്കൂ​ളി​ൽ ദേ​ശീ​യ യു​വ​ജ​ന ദി​നം ആ​ച​രി​ച്ചു
Sunday, January 20, 2019 11:32 PM IST
ച​ങ്ങ​ൻ​കു​ള​ങ്ങ​ര: ച​ങ്ങ​ൻ​കു​ള​ങ്ങ​ര വി​വേ​കാ​ന​ന്ദ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​വേ​കാ​ന്ദ ജ​യ​ന്തി​യു​ടെ ഭാ​ഗ​മാ​യി ദേ​ശി​യ യു​വ​ജ​ന ദി​നാ​ച​ര​ണം ന​ട​ത്തി.​അ​വ​ന​വ​നി​ലേ​ക്ക് ഉ​ൾ​വ​ലി​യു​ന്ന പു​തി​യ ത​ല​മു​റ​യെ ആ​ത്മ​പ്ര​കാ​ശ​ത്തി​ന്‍റെ പാ​ത​യി​ലേ​ക്ക് ന​യി​ക്കു​ക, വി​വേ​കാ​ന്ദ​ന്‍റെ വി​ദ്യാ​ഭ്യാ​സ ദ​ർ​ശ​ന​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് ദ്വി​ദി​ന ക്ലാ​സു​ക​ൾ ന​ട​ത്തി.
ബാം​ഗ്ലൂ​ർ റി​ജി​യ​ണ​ൽ ഇ​ൻ​സ്റ്റി​റ്റു​ട്ട് ഓ​ഫ് ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​നും വി​ദ്യാ​ഭ്യാ​സ വി​ച​ക്ഷ​ണ​നു​മാ​യ ഗു​രു​രാ​ജ് പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​ന​വും ക്ലാ​സു​ക​ളും ന​യി​ച്ചു.
കു​ട്ടി​ക​ളു​ടെ​യും ര​ക്ഷ​ക​ർ​ത്താ​ക്ക​ളു​ടെ​യും വ​ലി​യ പ​ങ്കാ​ളി​ത്തം ഉ​ണ്ടാ​യി​രു​ന്നു. സ്കൂ​ൾ ചെ​യ​ർ​മാ​ൻ രാ​ജ​ശേ​ഖ​ര​ൻ പി​ള്ള, വൈ​സ് ചെ​യ​ർ​മാ​ൻ ഡോ: ​മ​ഞ്ജു​രാ​ജ​ശേ​ഖ​ര​ൻ, സ്കൂ​ൾ പ്രി​ൻ​സി​പ്പി​ൽ ഡോ: ​കെ.​സി. അ​ജി​ത്, പി​റ്റി​എ പ്ര​സി​ഡ​ന്‍റ് കെ.​എം അ​ബ്ദു​ൾ ഖാ​ദ​ർ തു​ട​ങ്ങി​യ​ർ പ്ര​സം​ഗി​ച്ചു.

സ്കൂ​ൾ ന​വ​തി
യോ​ഗം ചേ​ർ​ന്നു

ച​വ​റ : പ​ന്മ​ന വ​ട​ക്കും​ത​ല പ​ന​യ​ന്നാ​ർ കാ​വ് ഗ​വ . മോ​ഡ​ൽ ഡി​വി​എ​ൽ പി​എ​സ് ന​വ​തി ആ​ഘോ​ഷം ന​ട ത്തി​പ്പി​നു​വേ​ണ്ടി ആ​ലോ​ച​ന യോ​ഗം ചേ​ർ​ന്നു .
യോ​ഗ​ത്തി​ൽ പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ . ​ഇ . ബൈ​ജു അ​ധ്യ​ക്ഷ​നാ​യി. എ​ഇ​ഒ അ​ബ്ദു​ൽ റ​ഹിം, കെ. ​ജി . വി​ശ്വം​ഭ​ര​ൻ, പ്ര​ഥ​മാ​ധ്യാ​പി​ക ഷീ​ല, പ്ര​ഫ. ശ​ശി​ധ​ര​ക്കു​റു പ്പ് , ​കു​ത്സം ഷം​സു​ദീ​ൻ, സി . ​അ​നി​ൽ​കു​മാ​ർ, നൗ​ഷാ​ദ്, അ​മ്പി​ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.