കാ​ട്ടി​ൽ മേ​ക്ക​തി​ൽ​ക്ഷേ​ത്ര സ​മ​ർ​പ്പ​ണം ഇ​ന്ന്
Sunday, January 20, 2019 11:32 PM IST
ച​വ​റ : പൊ​ന്മ​ന കാ​ട്ടി​ൽ​മേ​ക്ക​തി​ൽ ദേ​വീ ക്ഷേ​ത്ര​ത്തി​ൽ പു​ന​ർ​നി​ർ​മി​ച്ച ക്ഷേ​ത്ര​ത്തി​ന്‍റെ സ​മ​ർ​പ്പ​ണം ഇ​ന്ന് ന​ട​ക്കും. ക്ഷേ​ത്ര ശ്രീ​കോ​വി​ലു​ക​ളു​ടെ​യും ചു​റ്റ​മ്പ​ല​ങ്ങ​ളു​ടെ​യും സ​മ​ര്‍​പ്പ​ണ സ​മ്മേ​ള​നം രാ​വി​ലെ 11ന് ​കേ​ന്ദ്ര സാം​സ്കാ​രി​ക വ​കു​പ്പ് മ​ന്ത്രി ഡോ.​മ​ഹേ​ഷ് ശ​ര്‍​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്യും.
മ​ന്ത്രി പി.​തി​ലോ​ത്ത​മ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വ​ര്‍​ക്ക​ല ശി​വ​ഗി​രി​മ​ഠം മു​ഖ്യ​ആ​ചാ​ര്യ​ന്‍ പ്ര​കാ​ശാ​ന​ന്ദ സ്വാ​മി സ​മ​ര്‍​പ്പ​ണ സ​ന്ദേ​ശം ന​ല്‍​കും. നി​ര​വ​ധി ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളും രാ​ഷ്ട്രീ​യ സാം​സ്ക്കാ​രി​ക പ്ര​വ​ർ​ത്ത​ക​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.
രാ​വി​ലെ ആ​റു​മു​ത​ൽ ഗ​ണ​പ​തി​ഹോ​മം, ക​ണി ദ​ർ​ശ​നം, ഹോ​മ​ക​ല​ശാ​ഭി​ഷേ​കം, പ​രി ക​ല​ശാ​ഭി​ഷേ​കം, വി​ശേ​ഷാ​ൽ​പൂ​ജ, ശീ​ഭൂ​ത​ബ​ലി തു​ട​ങ്ങി​യ​വ ന​ട​ക്കും . ഉ​ച്ച​യ്ക്ക് 12നു ​അ​ന്ന​ദാ​നം . ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ഗാ​ന​മേ​ള. പു​നഃ​പ്ര​തി​ഷ്ഠാ ച​ട​ങ്ങു​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്നു.