പു​ന​ലൂ​ർ ബാ​ല​ൻ അ​നു​സ്മ​ര​ണം നാ​ളെ
Sunday, January 20, 2019 11:32 PM IST
കൊ​ല്ലം: കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ഡ​മി, സം​സ്ഥാ​ന സ​ർ​ക്കാ​ർ സാം​സ്കാ​രി​ക വ​കു​പ്പ്, പു​ന​ലൂ​ർ ബാ​ല​ൻ ഫൗ​ണ്ടേ​ഷ​ൻ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലു​ള്ള പു​ന​ലൂ​ർ ബാ​ല​ൻ അ​നു​സ്മ​ര​ണ​വും സാ​ഹി​ത്യ സെ​മി​നാ​റും അ​വാ​ർ​ഡ്ദാ​ന​വും നാ​ളെ പു​ന​ലൂ​ർ സ്വ​യം​വ​ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.
രാ​വി​ലെ ഒ​ന്പ​തി​ന് പു​ന​ലൂ​ർ ബാ​ല​ൻ ക​വി​ത​ക​ളു​ടെ ആ​ലാ​പ​ന മ​ത്സ​രം,. പ​ത്തി​ന് ക​വി​ത-​അ​വ​സ്ഥ​ക​ളു​ടെ ആ​ഖ്യാ​നം എ​ന്ന സെ​മി​നാ​റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും പു​ന​ലൂ​ർ ബാ​ല​ൻ ക​വി​ത​ക​ളു​ടെ നി​ല​പാ​ടു​ത​റ​ക​ൾ‌ എ​ന്ന വി​ഷ​യ​ത്തി​ലെ പ്ര​ഭാ​ഷ​ണ​വും കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ഡ​മി സെ​ക്ര​ട്ട​റി ഡോ.​കെ.​പി.​മോ​ഹ​ന​ൻ നി​ർ​വ​ഹി​ക്കും.
ക​വി​ത​ക​ളു​ടെ പ്ര​തി​രോ​ധ​ത​ല​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ.​പി.​സോ​മ​നും പു​ന​ലൂ​ർ ബാ​ല​ൻ-​എ​ഴു​ത്തി​ലെ മാ​ന​വി​ക​ത​യും വ​ർ​ഗ​നി​ല​പാ​ടു​ക​ളും എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ.​സി.​ഉ​ണ്ണി​കൃ​ഷ്ണ​നും പു​ന​ലൂ​ർ ബാ​ല​ൻ-​എ​ഴു​ത്തും ജീ​വി​ത​വും എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ.​വി​ള​ക്കു​ടി രാ​ജേ​ന്ദ്ര​നും പ്ര​ഭാ​ഷ​ണം ന​ട​ത്തും.
ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം മു​ൻ മ​ന്ത്രി എം.​എ.​ബേ​ബി ഉ​ദ്ഘാ​ട​നം ചെ​യ്യും.
പു​ന​ലൂ​ർ ബാ​ല​ൻ ഫൗ​ണ്ടേ​ഷ​ൻ പു​ര​സ്കാ​ര​മാ​യ 10,001 രൂ​പ​യും ശി​ൽ​പ്പ​വും പ്ര​ശ​സ്തി​പ​ത്ര​വും അ​വാ​ർ​ഡ് ജേ​താ​വാ​യ ക​വി ഏ​ഴാ​ച്ചേ​രി രാ​മ​ച​ന്ദ്ര​ന് മ​ന്ത്രി കെ.​രാ​ജു സ​മ്മാ​നി​ക്കും.
ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഡി.​സു​രേ​ഷ്കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടു​ന്ന യോ​ഗ​ത്തി​ൽ പു​ന​ലൂ​ർ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ എം.​എ.​രാ​ജ​ഗോ​പാ​ൽ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും. സം​വി​ധാ​യ​ക​ൻ രാ​ജീ​വ് അ​ഞ്ച​ൽ, ഫൗ​ണ്ടേ​ഷ​ൻ സെ​ക്ര​ട്ട​റി വി.​വി​ഷ്ണു​ദേ​വ്, സ​ന്ധ്യാ ബാ​ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി പു​ന​ലൂ​ർ ബാ​ല​ന്‍റെ ഇ​രു​ട്ടി​ൽ പൊ​തി​ഞ്ഞ നി​രി​നാ​ളം എ​ന്ന ക​വി​ത​യു​ടെ നൃ​ത്താ​വി​ഷ്കാ​രം കൊ​ല്ലം ആ​തി​ര ജി.​സു​ന്ദ​ര​നും സം​ഘ​വും അ​വ​ത​രി​പ്പി​ക്കും.