കാ​ലാ​യി​ൽ ദേ​വീ യോ​ഗീ​ശ്വ​ര ക്ഷേ​ത്ര​ത്തി​ൽ പു​നഃ​പ്ര​തി​ഷ്ഠാ വാ​ർ​ഷി​കം
Sunday, January 20, 2019 11:32 PM IST
കൊ​ല്ലം: കി​ളി​കൊ​ല്ലൂ​ർ ര​ണ്ടാം​കു​റ്റി കാ​ലാ​യി​ൽ ദേ​വീ യോ​ഗീ​ശ്വ​ര സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ പു​നഃ​പ്ര​തി​ഷ്ഠാ വാ​ർ​ഷി​ക​വും ആ​യി​ല്യ​പൂ​ജാ ഉ​ത്സ​വ​വും നാ​ളെ ന​ട​ക്കും.
രാ​വി​ലെ ആ​റി​നു സ​മൂ​ഹ അ​ഷ്ട ദ്ര​വ്യ മ​ഹാ​ഗ​ണ​പ​തി ഹോ​മം, ഏ​ഴി​നു പൊ​ങ്കാ​ല, എ​ട്ടി​ന് ക​ല​ശാ​ഭി​ഷേ​കം. ഒ​ൻ​പ​തി​ന് ആ​യി​ല്യ​പൂ​ജ, 10.30ന് ​ഉ​ച്ച​പൂ​ജ എ​ന്നി​വ ന​ട​ക്കും. മ​ങ്ങാ​ട് മ​ച്ച​ത്തു മ​ഠ​ത്തി​ൽ ബി​നു ഹ​രി​ദാ​സ് ശാ​ന്തി മു​ഖ്യ കാ൪​മി​ക​ത്വം വ​ഹി​ക്കും.

പോ​ലീ​സി​നെ ആ​ക്ര​മി​ച്ച സം​ഭ​വം;|
ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ

ച​വ​റ: ക്ഷേ​ത്രോ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സി​നെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട ര​ണ്ട് പേ​രെ ച​വ​റ പോ​ലീ​സ് പി​ടി​കൂ​ടി.
നീ​ണ്ട​ക​ര നീ​ലേ​ശ്വ​രം തോ​പ്പ് സ്വ​ദേ​ശി​ക​ളാ​യ പ്രി​ന്‍​സ് (20), ജോ​ജോ മോ​ന്‍ (20) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ച​വ​റ സ്റ്റേ​ഷ​നി​ലെ ര​ണ​ദീ​പ് എ​ന്ന പോ​ലീ​സ്‌​കാ​ര​നാ​ണ് ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്.
വെ​ള​ളി​യാ​ഴ്ച രാ​ത്രി നീ​ണ്ട​ക​ര പ്ര​ദേ​ശ​ത്തെ ഒ​രു ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന​തി​നി​ട​യി​ല്‍ ഇ​വ​ര്‍ പോ​ലീ​സു​കാ​ര​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് ച​വ​റ പോ​ലീ​സ് പ​റ​ഞ്ഞു. അ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ ര​ണ​ദീ​പ് നീ​ണ്ട​ക​ര താ​ലൂ​ക്കാ​ശു​പ്ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യി​രു​ന്നു.