ഐ​ക്യ​അ​ഷ്ട​ദി​ന പ്രാ​ർ​ഥ​ന ബി​ഷ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, January 20, 2019 11:32 PM IST
കൊ​ല്ലം: ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യും അ​ഖി​ല​ലോ​ക സ​ഭാ കൗ​ൺ​സി​ലും ചേ​ർ​ന്ന് ഒ​രു​ക്കു​ന്ന സ​ഭാ ഐ​ക്യ അ​ഷ്ട​ദി​ന പ്രാ​ർ​ഥ​ന ഉ​ദ്ഘാ​ട​നം ത​ങ്ക​ശേ​രി ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ക​ത്തീ​ഡ്ര​ലി​ൽ ബി​ഷ​പ് ഡോ.​പോ​ൾ ആ​ൻ​റ​ണി മു​ല്ല​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ​ത്യ​വി​ശ്വാ​സ​ത്തി​ന് ഭീ​ഷ​ണി ഉ​ണ്ടാ​യി​രു​ന്ന ആ​ദി​മ​സ​ഭ​യു​ടെ കാ​ല​ഘ​ട്ട​ത്തി​ൽ സ​ഭാ സ​മൂ​ഹ​ത്തി​ൽ ഐ​ക്യ​മു​ണ്ടാ​യി​രു​ന്നു. ഒ​രു ഘ​ട്ട​ത്തി​ൽ ന​മ്മു​ടെ ഈ ​ഐ​ക്യം ന​ഷ്ട​പ്പെ​ട്ടു. വ​ർ​ത്ത​മാ​ന​കാ​ല​ത്ത് ഐ​ക്യ​ത്തി​ന്‍റെ​യും സ​മ​ഭാ​വ​ന​യു​ടെ​യും കി​ര​ണ​ങ്ങ​ൾ സ​ഭ​യി​ൽ വീ​ണ്ടും ഉ​യ​ർ​ന്ന് വ​രേ​ണ്ട​ത് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​യി​രി​ക്കു​ന്നു. അ​തി​നാ​ൽ ന​മു​ക്ക് ഒ​ന്ന് ചേ​രാം, ഒ​രു​മി​ച്ച് പ്രാ​ർ​ഥി​ക്കാം. അ​തു​വ​ഴി ക​ർ​ത്താ​വി​ന്‍റെ ക​രു​ണ​യും സ്നേ​ഹ​വും ക​രു​ത​ലും എ​വ​ർ​ക്കും പ്രാ​പ്യ​മാ​കാ​ൻ ഒ​രു​ങ്ങി ഉ​ണ​രു​മെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു.
ഇ​ട​വ​ക വി​കാ​രി റ​വ: റൊ​മാ​ൻ​സ് ആ​ന്‍റ​ണി ശി​ശു​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. റ​വ: ഡോ: ​കെ.​എ. എ​ബ്ര​ഹാം വ​ച​ന പ്ര​ഭാ​ഷ​ണം ന​ട​ത്തി.