ബി​ഷ​പ് ബെ​ൻ​സി​ഗ​റും ബി​ഷ​പ് ജെ​റോ​മും തെ​ളി​ച്ച വ​ഴി​യി​ലൂ​ടെ രൂ​പ​ത മു​ന്നോ​ട്ട് പോ​ക​ണം: എം​പി
Sunday, January 20, 2019 11:39 PM IST
കൊ​ല്ലം: ബി​ഷ​പ് ബെ​ൻ​സി​ഗ​റി​ന്‍റെ​യും ബി​ഷ​പ് ജെ​റോ​മി​ന്‍റെ​യും ദൈ​വ​ദാ​സ​പ​ദ​വി​യി​ലേ​ക്കു​ള​ള ഉ​യ​ർ​ത്ത​ൽ ഏ​റ്റ​വും അ​നു​ഗ്ര​ഹ​പ്ര​ദ​മാ​ണെ​ന്നും അ​വ​ർ കാ​ണി​ച്ചു​ത​ന്ന വ​ഴി​യി​ലൂ​ടെ മു​ന്നോ​ട്ട് പോ​കു​വാ​ൻ കൊ​ല്ലം രൂ​പ​ത​യ്ക്ക് സാ​ധി​ക്ക​ണ​മെ​ന്നും എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി പ​റ​ഞ്ഞു. കൊ​ല്ലം രൂ​പ​താ അ​ധ്യ​ക്ഷ​ൻ ഡോ. ​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി​യു​ടെ നാ​മ​ഹേ​തു​ക തി​രു​നാ​ളും ജ​ന്മ​ദി​ന​വും ആ​ഘോ​ഷി​ക്കു​ന്ന ച​ട​ങ്ങി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​പി.

കൊ​ല്ലം രൂ​പ​ത​യു​ടെ പു​തി​യ മെ​ത്രാ​നാ​യി സ്ഥാ​ന​മേ​റ്റെ​ടു​ത്ത സ​മ​യം മു​ത​ൽ രൂ​പ​ത​യി​ൽ ഹ​രി​ത​ച​ട്ടം പാ​ലി​ക്കു​ന്ന​തി​നും സാ​മൂ​ഹ്യ​പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ന്ന​തി​നും പ്ര​ള​യ​കാ​ല​ത്ത് പ്ര​ശം​സാ​ർ​ഹ​മാ​യ രീ​തി​യി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ച​തും പ്ര​ത്യാ​ശ ന​ൽ​കു​ന്ന​താ​ണെ​ന്നും എം​പി പ​റ​ഞ്ഞു. സ​ജീ​വ് പ​രി​ശ​വി​ള, പ്ര​മോ​ദ് ക​ണ്ണ​ൻ, നി​ബു ജേ​ക്ക​ബ് എ​ന്നി​വ​ർ എം​പി യോ​ടൊ​പ്പം കൊ​ല്ലം രൂ​പ​താ മെ​ത്രാ​നെ സ​ന്ദ​ർ​ശി​ച്ച് ആ​ശം​സ​ക​ൾ നേ​ർ​ന്നു.