സ​ഹ​ക​ര​ണ നി​ക്ഷേ​പ ഗാ​ര​ന്‍റി പ​ത്രം വി​ത​ര​ണോ​ദ്ഘാ​ട​നം നാളെ കൊ​ല്ല​ത്ത്
Sunday, January 20, 2019 11:39 PM IST
കൊ​ല്ലം: കേ​ര​ള സ​ഹ​ക​ര​ണ നി​ക്ഷേ​പ ഗാ​ര​ന്‍റി ഫ​ണ്ട് ബോ​ർ​ഡി​ന്‍റെ നി​ക്ഷേ​പ ഗാ​ര​ന്‍റി പ​ത്രം കൊ​ല്ലം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലെ വി​ത​ര​ണോ​ദ്ഘാ​ട​നം നാളെ ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കൊ​ല്ലം ചി​ന്ന​ക്ക​ട ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.ബോ​ർ​ഡ് വൈ​സ്ചെ​യ​ർ​മാ​ൻ പി.​ഹ​രീ​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സ​മ്മേ​ള​നം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. എം.​നൗ​ഷാ​ദ് എം​എ​ൽ​എ നി​ക്ഷേ​പ ഗാ​ര​ന്‍റി​പ​ത്രം വി​ത​ര​ണം ചെ​യ്യും.
സ​ഹ​ക​ര​ണ സം​ഘം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ എം.​എ​സ്.​ഷീ​ബാ​ബീ​വി, പി.​രാ​ജേ​ന്ദ്ര​ൻ, എം.​സി.​ബി​നു​കു​മാ​ർ, പി.​ജെ.​അ​ജ​യ​കു​മാ​ർ, ജോ​സ് ഏ​ബ്ര​ഹാം, ഡി.​പ്ര​സ​ന്ന​കു​മാ​രി, എ​സ്.​പ​ത്മ​ജ, പി.​ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
നി​ക്ഷേ​പ ഗാ​ര​ന്‍റി ഫ​ണ്ട് ബോ​ർ​ഡി​ൽ അം​ഗ​ത്വം എ​ടു​ത്ത് കൃ​ത്യ​മാ​യി പു​തു​ക്കി വ​രു​ന്ന സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​ണ് ഗാ​ര​ന്‍റി ഉ​റ​പ്പാ​ക്കി​യി​ട്ടു​ള്ള​ത്. സ​ഹ​ക​ര​ണ സം​ഘം ര​ജി​സ്ട്രാ​റു​ടെ നി​യ​ന്ത്ര​ണ​ത്തി​ല​ല്ലാ​തെ സ​ഹ​ക​ര​ണം എ​ന്ന വാ​ക്കു​പ​യോ​ഗി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ൾ​ട്ടി സ്റ്റേ​റ്റ് സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​ടെ നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ ഗാ​ര​ന്‍റി ല​ഭി​ക്കി​ല്ല.
ഗാ​ര​ന്‍റി ഉ​റ​പ്പാ​ക്കി​യി​ട്ടു​ള്ള സ്ഥാ​പ​ന​ങ്ങ​ളെ തി​രി​ച്ച​റി​യാ​ൻ ഇ​ട​പാ​ടു​കാ​ർ​ക്ക് കാ​ണ​ത്ത​ക്ക​വി​ധം സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലും ബ്രാ​ഞ്ചു​ക​ളി​ലും നി​ക്ഷേ​പ ഗാ​ര​ന്‍റി​പ​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കാ​നും ബോ​ർ​ഡ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.