ക​രി​മ​ണ​ല്‍ ഖ​ന​നം നി​ര്‍​ത്ത​ണം എ​ന്ന വാ​ദ​ഗ​തി നാ​ടി​ന് ഗു​ണം ചെ​യ്യി​ല്ല: യുടിയുസി
Sunday, January 20, 2019 11:39 PM IST
ച​വ​റ: ആ​ല​പ്പാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ ചി​ല കോ​ണു​ക​ളി​ല്‍ നി​ന്ന് ക​രി​മ​ണ​ല്‍ ഖ​ന​നം നി​ര്‍​ത്ത​ണം എ​ന്ന് പ​റ​യു​ന്ന വാ​ദ​ഗ​തി നാ​ടി​ന് ഗു​ണം ചെ​യ്യി​ല്ല​ന്ന് ഐആ​ര്‍ഇ ലാ​ന്‍റിങ് ലോ​ഡിം​ങ് അ​ന്‍ ലോ​ഡി​ങ് ആ​ന്‍റ് ക​ണ്‍​സ​ട്ര​ക്ഷ​ന്‍ വ​ര്‍​ക്കേ​ഴ്സ് യൂ​ണി​യ​ന്‍ യുടിയുസി ​ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജ​സ്റ്റി​ണ്‍ ജോ​ണ്‍ അഭിപ്രായപ്പെട്ടു.
​പു​തി​യ കേ​ന്ദ്ര നി​യ​മം അ​നു​സ​രി​ച്ച് ധാ​തു​മ​ണ​ല്‍ വി​പ​ണ​നം ഐആ​ര്‍ഇ ക​മ്പ​നി​ക്കാ​ണ്.​ അ​തി​നാ​ല്‍ ഖ​ന​നം സു​ഗ​മ​മാ​യി ന​ട​ത്താ​നു​ള​ള ഉ​ത്ത​ര​വാ​ദി​ത്വം കേ​ന്ദ്ര​-സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ ഏ​റ്റെ​ടു​ക്ക​ണം.​
ക​ഴി​ഞ്ഞ യുഡിഎ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് ആ​റ് പു​ലി​മൂ​ട്ടു​ക​ള്‍ ആ​ല​പ്പാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ നി​ര്‍​മ്മി​ക്കാ​ന്‍ തീ​രു​മാ​ന​മെ​ടു​ത്ത​താ​ണ്.​
എ​ന്നാ​ല്‍ അ​ത് സ​മ​യ ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കു​വാ​ന്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല.​ ഖ​ന​നം ന​ട​ത്തു​മ്പോ​ള്‍ നി​ര്‍​വ​ഹി​ക്ക​ണ്ട ഉ​ത്ത​ര​വാ​ദി​ത്വ​ക്കു​റ​വും​ വീ​ഴ്ച​യു​മാ​ണ് ക​രി​മ​ണ​ല്‍ വി​രു​ദ്ധ സ​മ​ര​ത്തി​ന് ഒ​രു വി​ഭാ​ഗ​ത്തെ പ്രേ​രി​പ്പി​ക്കു​ന്ന​ത്.​ ആ​ല​പ്പാ​ട്ട് അ​ഞ്ഞൂ​റ് മീ​റ്റ​ര്‍ ഭാ​ഗ​ത്ത് മാ​ത്ര​മാ​ണ് സീ ​വാ​ഷിം​ങ് ന​ട​ക്കു​ന്ന​ത്.​ ഇ​ത് കാ​ര​ണം ക​ര ന​ഷ്ട​പ്പെ​ടു​ന്നു എ​ന്ന് ശാ​സ്ത്രീ​യ പ​ഠ​ന​ങ്ങ​ള്‍ പ്ര​തി​പാ​ദി​ച്ചി​ട്ടി​ല്ല.
​സെ​ന്‍റര്‍ ഫോ​ര്‍ എ​ര്‍​ത്ത് സ​യ​ന്‍​സി​ന്‍റെ അ​നു​മ​തി പ്ര​കാ​രം വ​ര്‍​ഷം 80000 മു​ത​ല്‍ 90000 ട​ണ്‍ വ​രെ ധാ​തു​മ​ണ​ല്‍ സം​ഭ​രി​ക്കാ​ന്‍ ക​ഴി​യും.​ ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ല്‍ നാ​ടി​ന് ദോ​ഷ​ക​ര​മാ​കു​ന്ന തീ​രു​മാ​ന​ങ്ങ​ള്‍ എ​ടു​ക്കും എ​ന്ന പ​റ​യു​ന്ന​ത് യു​ക്തി​ക്ക് നി​ര​ക്കു​ന്ന​ത​ല്ല.​
ബ്ലോ​ക്ക് നാ​ലി​ല്‍ ഐആ​ര്‍ഇ 58ഏ​ക്ക​റോ​ളം ഭൂ​മി 1700ഓ​ളം വ്യ​ക്തി​ക​ളി​ല്‍ നി​ന്നും ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്.​ ഇ​വി​ടെ എ​ത്ര​യും പെ​ട്ടെ​ന്ന് ഡീ​പ് ഖ​ന​നം ന​ട​ത്തി അ​ത് പൂ​ര്‍​ത്തി​യാ​ക്കി വ​സ്തു ഉ​ട​മ​സ്ഥ​ര്‍​ക്ക് തി​ര​കെ ന​ല്‍​കാ​നു​ള​ള ന​ട​പ​ടി സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്ക​ണം.​ തീ​ര​ദേ​ശ​വാ​സി​ക​ളെ വി​ശ്വാ​സ​ത്തി​ലെ​ടു​ത്ത് ഖ​ന​നം ന​ട​ത്തു​ന്ന​തി​ന് പാ​ക്കേ​ജ് ഉ​ണ്ടാ​ക്ക​ണം.​ അ​ല്ലാ​ത്ത പ​ക്ഷം ക​മ്പ​നി​ക​ളെ ആ​ശ്ര​യി​ച്ച് ക​ഴി​യു​ന്ന മൂ​വാ​യി​ര​ത്തോ​ളം തൊ​ഴി​ലാ​ളി​ക​ള്‍ ദു​രി​ത​ത്തി​ലാ​വും.
ഖ​ന​ന സ​മ​ര​ത്തി​ന്‍റെ പേ​രി​ല്‍ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ള്‍ ത​ക​ര്‍​ച്ച​യി​ലേ​ക്ക് പോ​യാ​ല്‍ നാ​ടി​ന്‍റെ സ​മ്പ​ദ് വ്യ​വ​സ്ഥ​യെ കാ​ര്യ​മാ​യി ബാ​ധി​ക്കും.​ അ​തി​നാ​ല്‍ ഖ​ന​ന​ത്തി​നെ​തി​രെ സ​മ​രം ചെ​യ്യു​ന്ന​വ​ര്‍ ആ ​ശ്ര​മം ഉ​പേ​ക്ഷി​ക്ക​ണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.