മെ​ഡി​ക്ക​ൽ ആ​ൻ​ഡ‌് സെ​യി​ൽ​സ് റെ​പ്ര​സ​ന്‍റേ​റ്റീ​വ്സ‌് അ​സോ. മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, January 20, 2019 11:39 PM IST
കൊ​ല്ലം: കേ​ര​ള മെ​ഡി​ക്ക​ൽ ആ​ൻ​ഡ‌് സെ​യി​ൽ​സ് റെ​പ്ര​സ​ന്‍റേ​റ്റീ​വ്സ‌് അ​സോ​സി​യേ​ഷ​ൻ (കെ​എം​എ​സ‌്ആ​ർ​എ) ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സ് (ബി ​ടി ആ​ർ ഭ​വ​ൻ) മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ‌്ത‌ ു. കെ​എം​എ​സ‌്ആ​ർ​എ ജോ​യി​ന്‍റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം ​എം ഹ​നീ​ഫ അ​ധ്യ​ക്ഷ​നാ​യി.
സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ് സു​ദേ​വ​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യ​റ്റ‌് അം​ഗം കെ ​എ​ൻ ബാ​ല​ഗോ​പാ​ൽ, മേ​യ​ർ വി ​രാ​ജേ​ന്ദ്ര​ബാ​ബു, സി​ഐ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ് ജ​യ​മോ​ഹ​ൻ, മോ​ഹ​ൻ സി ​നാ​യ​ർ, കെ ​എം സു​രേ​ന്ദ്ര​ൻ, കെ​എം​എ​സ‌്ആ​ർ​എ ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ‌് ന​ജി​മു​ദീ​ൻ, ആ​ർ. അ​രു​ൺ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍​ക്ക് ഗ്രാ​ന്‍റ്

കൊല്ലം: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ 2018-19 വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍​ക്ക് കാ​ര്‍​ഷി​ക വി​ഭ​വ സം​ഭ​ര​ണ വി​പ​ണ​ന കേ​ന്ദ്രം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ന്‍ അ​പേ​ക്ഷി​ക്കാം.
ജി​ല്ല​യി​ലെ ക​ര്‍​ഷ​ക​രി​ല്‍ നി​ന്നും ഇ​ക്കോ ഷോ​പ്പു​ക​ള്‍ മു​ഖേ​ന​യും കാ​ര്‍​ഷി​ക വി​ഭ​വ​ങ്ങ​ള്‍ നേ​രി​ട്ട് സം​ഭ​രി​ച്ച് മൂ​ല്യ വ​ര്‍​ധ​ന ന​ട​ത്തി വി​പ​ണ​നം ചെ​യ്യു​ന്ന​തി​നു​ള്ള ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ളും സാ​മ്പ​ത്തി​ക അ​ടി​ത്ത​റ​യു​മാ​ണ് യോ​ഗ്യ​ത. നാ​ലു സം​ഘ​ങ്ങ​ള്‍​ക്ക് പ​ദ്ധ​തി തു​ക​യു​ടെ പ​ര​മാ​വ​ധി 10 ല​ക്ഷം രൂ​പാ വീ​തം പ​ര​മാ​വ​ധി 80 ശ​ത​മാ​നം ഗ്രാ​ന്‍റ് അ​നു​വ​ദി​ക്കും. വി​ശ​ദ​മാ​യ പ​ദ്ധ​തി​രേ​ഖ സ​ഹി​തം 25 ന​കം മാ​നേ​ജ​ര്‍ ആ​ന്‍റ് ഇം​പ്ലി​മെ​ന്‍റിം​ഗ് ഓ​ഫീ​സ​ര്‍, ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം, ആ​ശ്രാ​മം, കൊ​ല്ലം-02 വി​ലാ​സ​ത്തി​ലോ സെ​ക്ര​ട്ട​റി, കൊ​ല്ലം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് എ​ന്ന വി​ലാ​സ​ത്തി​ലോ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം.

കാ​വ​ടി ശോ​ഭാ​യാ​ത്ര ഇന്ന്

ഉ​മ​യ​ന​ല്ലൂ​ർ: ബാ​ല​സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ തൈ​പ്പൂ​യ ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള കാ​വ​ടി ശോ​ഭാ​യാ​ത്ര ഇന്ന് രാ​വി​ലെ എ​ട്ടി​ന് ദു​ർ​ഗാ​പു​രി മാ​ട​ൻ കോ​വി​ലി​ൽ നി​ന്ന് ആ​രം​ഭി​ക്കും.
പ​റ​വ​ക്കാ​വ​ടി, ശൂ​ല​ക്കാ​വ​ടി, ര​ഥ​ക്കാ​വ​ടി, പീ​ലി​ക്കാ​വ​ടി, പാ​ൽ​ക്കു​ടം, മു​ത്തു​ക്കു​ട, ചെ​ണ്ട​മേ​ളം, പൂ​ക്കാ​വ​ടി എ​ന്നി​വ അ​ണി​നി​ര​ക്കം.