യു​ഡി​എ​ഫ് പ്ര​ക്ഷോ​ഭ പ്ര​ചാ​ര​ണ​ജാ​ഥ സ​മാ​പി​ച്ചു
Sunday, January 20, 2019 11:43 PM IST
മാ​ന​ന്ത​വാ​ടി:​പി​എം​എ ഭ​വ​ന പ​ദ്ധ​തി ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് തു​ക അ​നു​വ​ദി​ക്കു​ക, ന​ഗ​ര​സ​ഭ​യി​ലെ റോ​ഡു​ക​ൾ സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കു​ക, അ​യ്യ​ങ്കാ​ളി തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​ലെ ദു​ര​വ​സ്ഥ​ക​ൾ​ക്കു ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, തെ​രു​വോ​ര ക​ച്ച​വ​ട​ക്കാ​രു​ടെ പു​ന​ര​ധി​വാ​സം ഉ​ട​ൻ ന​ട​പ്പി​ലാ​ക്കു​ക, ടൗ​ണി​ലെ ട്രാ​ഫി​ക് പ​രി​ഷ്ക​രി​ക്കു​ക, അ​ഗ​തി-​ആ​ശ്ര​യ പ​ദ്ധ​തി ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു ആ​നു​കൂ​ല്യം യ​ഥാ​സ​മ​യം വി​ത​ര​ണം ചെ​യ്യു​ക, ന​ഗ​ര​സ​ഭാ​കാ​ര്യാ​ല​യ​ത്തി​ൽ ആ​വ​ശ്യ​ത്തി​നു ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ക, തെ​രു​വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ച​തി​ലെ അ​ഴി​മ​തി അ​ന്വേ​ഷി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നു യു​ഡി​എ​ഫ് സം​ഘ​ടി​പ്പി​ച്ച വാ​ഹ​ന പ്ര​ചാ​ര​ണ​ജാ​ഥ സ​മാ​പി​ച്ചു.
സ​മാ​പ​ന സ​മ്മേ​ള​നം ഗാ​ന്ധി പാ​ർ​ക്കി​ൽ എ​ഐ​സി​സി മെം​ബ​ർ പി.​കെ. ജ​യ​ല​ക്ഷ്മി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി സെ​ക്ര​ട്ട​റി എം.​ജി. ബി​ജു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ൻ.​കെ. വ​ർ​ഗീ​സ്, പി.​വി. ജോ​ർ​ജ്, ക​ട​വ​ത്ത് മു​ഹ​മ്മ​ദ്, എ​ക്ക​ണ്ടി മൊ​യ്തൂ​ട്ടി, പി.​വി.​എ​സ്. മൂ​സ, വി. ​കു​ഞ്ഞ​മ്മ​ദ്, പ​ട​യ​ൻ മു​ഹ​മ്മ​ദ്, ടി.​എ. റെ​ജി, സ​ണ്ണി ചാ​ലി​ൽ, ഡെ​ന്നി​സ​ണ്‍ ക​ണി​യാ​രം, പി.​എം. ബെ​ന്നി, എം.​പി. ശ​ശി​കു​മാ​ർ, എം.​കെ. ഗി​രി​ഷ്കു​മാ​ർ, അ​സീ​സ് വാ​ളാ​ട്, അ​ൻ​ഷാ​ദ് മാ​ട്ടു​മ്മ​ൽ, എ​ൽ​ബി​ൻ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കൗ​ണ്‍​സി​ല​ർ​മാ​രാ​യ മു​ജീ​ബ് കോ​ടി​യോ​ട​ൻ, ഹു​സൈ​ൻ കു​ഴി നി​ലം, ഷീ​ജ ഫ്രാ​ൻ​സീ​സ്, ഹ​രി ചാ​ലി​ഗ​ദ്ദ, ശ്രീ​ല​ത കേ​ശ​വ​ൻ, സ്വ​പ്ന ബി​ജു, സ്റ്റ​ർ​വി​ൻ സ്റ്റാ​നി, മ​ഞ്ജു​ള അ​ശോ​ക​ൻ, ക​ള​ന്പു​കാ​ട്ട് ജോ​ർ​ജ്, സ​ഹീം​ന ഹം​സ എ​ന്നി​വ​ർ ജാ​ഥ​യ്ക്കു നേ​തൃ​ത്വം ന​ൽ​കി.