പി.​എം. ക​ല സ്മാ​ര​ക പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു
Sunday, January 20, 2019 11:43 PM IST
ത​രി​യോ​ട്: മു​ൻ സെ​ക്ര​ട്ട​റി പി.​എം. ക​ല​യു​ടെ സ്മ​ര​ണാ​ർ​ഥം കോ​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് കോ ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി ഏ​ർ​പ്പെ​ടു​ത്തി​യ പു​ര​സ്കാ​രം ഡ​യ​റി വി​ക​സ​ന ഓ​ഫീ​സ​ർ വി.​എ​സ്. ഹ​ർ​ഷ​യ്ക്കു സ​മ്മാ​നി​ച്ചു. പ്ര​യ​ളാ​ന​ന്ത​രം ആ​സൂ​ത്ര​ണം ചെ​യ്തു ന​ട​പ്പി​ലാ​ക്കി​യ ഡൊ​ണേ​റ്റ് എ ​കൗ പ​ദ്ധ​തി​യാ​ണ് ഹ​ർ​ഷ​യെ പു​ര​സ്കാ​ര​ത്തി​നു അ​ർ​ഹ​യാ​ക്കി​യ​ത്.
ത​രി​യോ​ട് ക്ഷീ​ര​സം​ഘം പ്ര​സി​ഡ​ന്‍റ് എം.​ടി. ജോ​ണി പു​ര​സ്കാ​ര​ദാ​നം നി​ർ​വ​ഹി​ച്ചു. കെ. ​സ​ച്ചി​ദാ​ന​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ജി. സ​തീ​ഷ്, പി. ​ജി​ജു, കെ. ​നി​സാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പു​തു​താ​യി സ്ഥാ​ന​മേ​റ്റ ത​രി​യോ​ട് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. ഗോ​പി​നാ​ഥ​ൻ, വൈ​ത്തി​രി സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​വി. വേ​ലാ​യു​ധ​ൻ എ​ന്നി​വ​ർ​ക്കു സ്വീ​ക​ര​ണം ന​ൽ​കി. പി.​കെ. ബാ​ബു​രാ​ജ് സ്വാ​ഗ​ത​വും സി. ​ബി​ന്ദു ന​ന്ദി​യും പ​റ​ഞ്ഞു.