ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി
Sunday, January 20, 2019 11:43 PM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ലെ ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ ചെ​ന്നൈ ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം പ​രി​ശോ​ധ​ന ന​ട​ത്തി. ജി​ല്ലാ ശി​ശു​ക്ഷേ​മ വ​കു​പ്പ് ഓ​ഫീ​സ​ർ പു​ഷ്പ​ല​ത​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ശി​ശു​സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ലെ സൗ​ക​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് കോ​ട​തി ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തോ​ട് ഉ​ത്ത​ര​വി​ട്ടി​രു​ന്നു.
ജി​ല്ല​യി​ൽ 23 ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളും എ​ട്ട് വൃ​ദ്ധ​സ​ദ​ന​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.