താ​ലൂ​ക്ക് ഓ​ഫീ​സി​ൽ കൂ​ടി​യാ​ലോ​ച​നാ യോ​ഗം ന​ട​ത്തി
Sunday, January 20, 2019 11:44 PM IST
ഗൂ​ഡ​ല്ലൂ​ർ: പ​ന്ത​ല്ലൂ​ർ താ​ലൂ​ക്ക് ഓ​ഫീ​സി​ൽ കൂ​ടി​യാ​ലോ​ച​നാ യോ​ഗം ന​ട​ത്തി. പ​ന്ത​ല്ലൂ​ർ മേ​ഖ​ല​യി​ലെ പൊ​തു​ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. യോ​ഗ​ത്തി​ൽ ഗൂ​ഡ​ല്ലൂ​ർ ആ​ർ​ഡി​ഒ രാ​ജ്കു​മാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഗൂ​ഡ​ല്ലൂ​ർ എം​എ​ൽ​എ എം. ​ദ്രാ​വി​ഡ​മ​ണി, ദേ​വാ​ല ഡി​വൈ​എ​സ്പി രാ​മ​ച​ന്ദ്ര​ൻ, പ​ന്ത​ല്ലൂ​ർ ത​ഹ​സി​ൽ​ദാ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ, ആ​ർ.​ഐ. കാ​മു, റേ​ഞ്ച​ർ​മാ​രാ​യ ഗ​ണേ​ഷ​ൻ, ശ​ര​വ​ണ​ൻ, ടാ​ൻ​ടി എ​സ്റ്റേ​റ്റ് മാ​നേ​ജ​ർ പു​ഷ്പ​റാ​ണി, സു​ധ, ചേ​ര​ന്പാ​ടി സി​ഐ വെ​ട്രി​വേ​ൽ രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ചു.
വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ൾ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യോ​ഗം ചേ​ർ​ന്ന​ത്. കാ​ട്ടാ​ന​ക​ളെ നി​രീ​ക്ഷി​ക്കാ​ൻ കൂ​ടു​ത​ൽ വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ക്കാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. കാ​ട്ടാ​ന​ക​ളു​ടെ ശ​ല്യം ഉ​ണ്ടാ​യാ​ൽ ഉ​ട​നെ പോ​ലീ​സി​ലും വ​നം​വ​കു​പ്പി​ലും വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്നും ജ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. വൈ​കു​ന്നേ​രം ആ​റി​ന് ശേ​ഷം തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ട് ജോ​ലി​യെ​ടു​പ്പി​ക്ക​രു​തെ​ന്ന് അ​ധി​കാ​രി​ക​ൾ മാ​നേ​ജ്മെ​ന്‍റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.