കേ​ര​ള​ത്തി​ൽ ആ​ർ​എ​സ്എ​സി​ന് ജീ​വ​വാ​യു ന​ൽ​കു​ന്ന​ത് സി​പി​എം: ബെ​ന്നി ബെ​ഹ്‌നാ​ൻ
Sunday, January 20, 2019 11:47 PM IST
കു​റ്റ്യാ​ടി: കേ​ര​ള​ത്തി​ൽ ബി​ജെ​പി​യ്ക്കും ആ​ർ​എ​സ്എ​സി​നും ജീ​വ​വാ​യു ന​ൽ​കു​ന്ന​ത് സി​പി​എ​മ്മാ​ണ​ന്ന് യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ ബെ​ന്നി ബെ​ഹ്‌നാ​ൻ പ​റ​ഞ്ഞു. യൂ​ത്ത് കോ​ൺ​ഗ്ര​സ് കു​റ്റ്യാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​റ്റി ദ്വി​ദി​ന പ​ഠ​ന​ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്‌​ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഓ​രോ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ബി​ജെ​പി​യ്ക്ക് വ​ള​രാ​ൻ സ​ഹാ​യ​മൊ​രു​ക്കു​ക​യാ​ണ്. വി​ക​സ​ന​വും ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ലെ പ്ര​സ​ക്തി​യും ച​ർ​ച്ച ചെ​യ്യാ​നാ​വാ​ത്ത​തി​നാ​ൽ സി​പി​എം വ​രു​ന്ന ലോ​ക് സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന്യൂ​ന​പ​ക്ഷ പ്രീ​ണ​ന കാ​ർ​ഡാ​വും പു​റ​ത്തെ​ടു​ക്കു​ക. അ​ഴി​മ​തി​ക്കെ​തി​രെ കു​രി​ശ് യു​ദ്ധം പ്ര​ഖ്യാ​പി​ച്ച് അ​ധി​കാ​ര​ത്തി​ൽ വ​ന്ന ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​റി​നു കീ​ഴി​ൽ അ​ഴി​മ​തി​യു​ടെ വ​സ​ന്തോ​ത്സ​വ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബ​വി​ത്ത് മ​ലോ​ൽ അ​ധ്യ​ക്ഷ​നാ​യി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി. ​സി​ദ്ദീ​ഖ്, വി.​എം. ച​ന്ദ്ര​ൻ, പ്ര​മോ​ദ് ക​ക്ക​ട്ടി​ൽ, മ​ഠ​ത്തി​ൽ ശ്രീ​ധ​ര​ൻ, കാ​വി​ൽ രാ​ധാ​കൃ​ഷ്ണ​ൻ, മ​ര​ക്കാ​ട്ടേ​രി ദാ​മോ​ദ​ര​ൻ, ശ്രീ​ജേ​ഷ് ഊ​ര​ത്ത്, പി.​കെ. ഷ​മീ​ർ, അ​നൂ​പ് വി​ല്യാ​പ്പ​ള​ളി, അ​രു​ൺ മൂ​യ്യോ​ട്ട്, കെ.​പി. ബി​ജു, വി.​കെ. ഇ​സ്ഹാ​ഖ്, സി.​ആ​ർ. സ​ജി​ത്ത്, പ്ര​ദീ​ഷ് കോ​ട്ട​പ്പ​ള്ളി, സി​ദ്ധാ​ർ​ത്ഥ് ന​രി​ക്കൂ​ട്ടും​ചാ​ൽ, മ​നീ​ഷ് പി​ലാ​ച്ചേ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.