ഡോ. ​മി​നി​ല ചെ​റി​യാ​ന് ദേ​ശീ​യ അ​വാ​ർ​ഡ്
Sunday, January 20, 2019 11:47 PM IST
കോ​ഴി​ക്കോ​ട്: അ​ധ്യാ​പ​ക പ​രി​ശീ​ല​ന രം​ഗ​ത്തെ മി​ക​വി​ന് കേ​ന്ദ്ര സ​ർ​ക്കാ​റി​ന് കീ​ഴി​ലു​ള്ള ‘കൗ​ൺ​സി​ൽ ഫോ​ർ ടീ​ച്ച​ർ എ​ഡ്യു​ക്കേ​ഷ​ൻ’ ന​ൽ​കു​ന്ന ‘ബ്ലൂ​മിം​ഗ് ഫാ​ക്ക​ൽ​ട്ടി ഇ​ൻ ടീ​ച്ച​ർ എ​ഡ്യൂ​ക്കേ​ഷ​ൻ’ വി​ഭാ​ഗ​ത്തി​ലെ ദേ​ശീ​യ അ​വാ​ർ​ഡി​ന് കോ​ഴി​ക്കോ​ട് പ്രൊ​വി​ഡ​ൻ​സ് കോ​ള​ജ് ഓ​ഫ് ടീ​ച്ച​ർ എ​ഡ്യു​ക്കേ​ഷ​ൻ ഫോ​ർ വി​മ​നി​ലെ അ​സി​.പ്രഫ. ഡോ. ​മി​ലി​ന ചെ​റി​യാ​ന്. എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ ഇ​വ​ർ കോ​ഴി​ക്കോ​ട് വെ​ള്ളി​മാ​ട് കു​ന്നി​ലെ റോ​ണി ചെ​റി​യാ​ന്‍റെ പ​ത്നി​യാ​ണ്. മ​ക്ക​ൾ: ശ്രേ​യ ചെ​റി​യ​ൻ, റി​യ ചെ​റി​യാ​ൻ. എ​ൻ​സി​ടി​ഇ കേ​ര​ള ചാ​പ്റ്റ​റി​ന്‍റെ 17-ാമ​ത വാ​ർ​ഷി​ക ക​ൺ​വെ​ൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച അ​ന്ത​ർ ദേ​ശീ​യ സെ​മി​നാ​റി​ൽ വെ​ച്ച് അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു.