കെ​പി​എ​സ്ടി​എ ഉ​പ​ജി​ല്ല സ​മ്മേ​ള​നം ന​ട​ത്തി
Sunday, January 20, 2019 11:47 PM IST
നാ​ദാ​പു​രം: പ്രൊ​ബേ​ഷ​ന്‍ കാ​ല​യ​ള​വി​ല്‍ ഐ​ടി കോ​ഴ്‌​സ് ക​ഴി​യാ​ത്ത​തി​ന്‍റെ പേ​രി​ല്‍ 2011 മു​ത​ല്‍ സ​ര്‍​വീ​സി​ല്‍ ക​യ​റി​യ അ​ധ്യാ​പ​ക​രു​ടെ പ്രൊ​ബേ​ഷ​നും ഇ​ന്‍​ക്രി​മെ​ന്‍റും ത​ട​ഞ്ഞു​വെ​ക്കു​ന്ന വി​ചി​ത്ര​മാ​യ ഉ​ത്ത​ര​വ് പി​ന്‍​വ​ലി​ച്ച് അ​ധ്യാ​പ​ക​രു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് നാ​ദാ​പു​ര​ത്ത് ന​ട​ന്ന കെ​പി​എ​സ്ടി​എ ഉ​പ​ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
കോ​ഴി​ക്കോ​ട് ജി​ല്ലാ മ​ഹി​ള കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പി. ​ഉ​ഷാ​ദേ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. "കേ​ര​ള ന​വോ​ത്ഥാ​ന ച​രി​ത്രം ' എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ര​മേ​ഷ് കാ​വി​ല്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
സ​ബ് ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യി കെ.​മാ​ധ​വ​ന്‍ (പ്ര​സി​ഡ​ന്‍റ്), ടി.​കെ. രാ​ജീ​വ​ന്‍ (സെ​ക്ര​ട്ട​റി), കെ. ​മൊ​യ്തു (ഖ​ജാ​ന്‍​ജി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.