ഗ്രോ​ബാ​ഗ് കൃ​ഷി​യുമായി കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍
Sunday, January 20, 2019 11:47 PM IST
താ​മ​ര​ശേ​രി: പു​തു​പ്പാ​ടി​യി​ലെ 23 ഇ​രു​പ​ത് കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍ ഗ്രോ​ബാ​ഗ് കൃ​ഷി​യി​ല്‍ സ​ജീ​വ​മാ​കു​ന്നു. കൃ​ഷി​ഭ​വ​ന്‍ മു​ഖേ​ന സ​ബ്സി​ഡി​യോ​ട് കൂ​ടി ല​ഭി​ച്ച ഗ്രോ​ബാ​ഗു​ക​ളി​ല്‍ വി​വി​ധ പ​ച്ച​ക്ക​റി​ക​ളാ​ണ് ഇ​വ​ര്‍ കൃ​ഷി ചെ​യ്യു​ന്ന​ത്.
ഒ​രു വ്യ​ക്തി​ക്ക് 500 രൂ​പ നി​ര​ക്കി​ലാ​ണ് പൂ​ര്‍​ണ്ണ സ​ജ്ജ​മാ​ക്കി​യ 25 ഗ്രോ​ബാ​ഗും പ​ച്ച​ക്ക​റി തൈ​ക​ളും കൃ​ഷി​ഭ​വ​ന്‍ ന​ല്‍​കു​ന്ന​ത്. നാ​ലു വ​ര്‍​ഷം മു​ന്‍​പും ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യി​രു​ന്നു. അ​ത് വി​ജ​യ​ക​ര​മാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ഈ ​വ​ര്‍​ഷ​വും ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. വ​രും വ​ര്‍​ഷ​ങ്ങ​ളി​ല്‍ ഇ​തി​ന്‍റെ പ​രി​പാ​ല​ന​ത്തി​നും തു​ട​ര്‍ കൃ​ഷി ചെ​യ്യു​ന്ന​തി​നും കൃ​ഷി​ഭ​വ​ന്‍ മു​ഖേ​ന സ​ഹാ​യ​ങ്ങ​ള്‍ ല​ഭി​ക്കും. വെ​ണ്ട, ത​ക്കാ​ളി, പ​യ​ര്‍, വ​ഴു​ത​ന, മു​ള​ക് എ​ന്നി​വ​യു​ടെ തൈ​ക​ളാ​ണ് ഗ്രോ​ബാ​ഗി​നോ​ടൊ​പ്പം ന​ല്‍​കി​യ​ത്. ഒ​രു വീ​ട്ടി​ലേ​ക്കാ​വ​ശ്യ​മാ​യ പ​ച്ച​ക്ക​റി​ക​ള്‍ ല​ഭി​ക്കു​മെ​ന്ന് കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍ പ​റ​യു​ന്നു.