നെ​ല്‍​കൃ​ഷി വി​ള​വെ​ടു​പ്പ് ഉ​ത്സ​വ​മാ​യി
Sunday, January 20, 2019 11:47 PM IST
നാ​ദാ​പു​രം:​ര​ണ്ട് പ​തി​റ്റാ​ണ്ടാ​യി ത​രി​ശ്ശാ​യി കി​ട​ന്നി​രു​ന്ന വാ​ണി​മേ​ല്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ വേ​ര്‍​ക്ക​ട​വ് ത​ണ്ടാ​യ​ത്തി​ല്‍ താ​ഴെ വ​യ​ലി​ലെ നെ​ല്‍​ക്കൃ​ഷി വി​ള​വെ​ടു​പ്പ് നാ​ടി​ന് ഉ​ത്സ​വ​മാ​യി. തൂ​ണേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി വി​ത്ത് ന​ല്‍​കി​യാ​ണ് പാ​ട​ശേ​ഖ​ര സ​മി​തി നെ​ല്‍​കൃ​ഷി ആ​രം​ഭി​ച്ച​ത്.
ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ അ​ഞ്ചു ഏ​ക്ക​ര്‍ സ്ഥ​ല​ത്താ​ണ് വി​ള​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. കൊ​യ്ത്തു​ല്‍​സ​വം തൂ​ണേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്. ബാ​ല​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​സി. ജ​യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. ന​സീ​റ, സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ കെ. ​ച​ന്തു, എം.​കെ. മ​ജീ​ദ്, അ​ഷ്റ​ഫ് കൊ​റ്റ​ല, മെ​മ്പ​ര്‍​മാ​രാ​യ തെ​ങ്ങ​ല​ക്ക​ണ്ടി അ​ബ്ദു​ല്ല, ന​ജ്മ കു​നി​യി​ല്‍, കെ.​പി. രാ​ജീ​വ​ന്‍, പാ​ട ശേ​ഖ​ര​സ​മി​തി അം​ഗ​ങ്ങ​ളാ​യ ശേ​ഖ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.