ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ അ​ശ​ര​ണ​രു​ടെ ആ​ശ്ര​യ കേ​ന്ദ്ര​മാ​യി​രി​ക്ക​ണം: മന്ത്രി
Sunday, January 20, 2019 11:49 PM IST
പേ​രാ​മ്പ്ര: ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ അ​ശ​ര​ണ​രു​ടെ ആ​ശ്ര​യ​മാ​യി​രി​ക്ക​ണ​മെ​ന്നു മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍. കൂ​ത്താ​ളി ക​മ്മോ​ത്ത് മ​ഹാ​വി​ഷ്ണു​ക്ഷേ​ത്ര മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച സാം​സ്‌​ക്കാ​രി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ഘോ​ഷ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ സി.​പി. പ്ര​കാ​ശ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മ​ല​ബാ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് എ​സ്റ്റാ​ബ്ലി​ഷ്‌​മെ​ന്‍റ് ചെ​യ​ര്‍​മാ​ന്‍ ശ​ശി​കു​മാ​ര്‍ പേ​രാ​മ്പ്ര മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ച​ട​ങ്ങി​ല്‍ ആ​ദ്യ​കാ​ല ക്ഷേ​ത്ര പ​രി​പാ​ല​ക​രാ​യി​രു​ന്ന വി.​പി.​കെ. കൂ​ത്താ​ളി, പി. ​ദേ​വ​ദാ​സ​ന്‍ വൈ​ദ്യ​ര്‍, കെ.​പി. കു​ഞ്ഞി​രാ​മ​ന്‍ നാ​യ​ര്‍, ക​മ​ലാ​ക്ഷി വാ​ര​സ്യാ​ര്‍, കു​ന്നു​മ്മ​ല്‍ കാ​ര്‍​ത്ത്യാ​യ​നി എ​ന്നി​വ​രെ ആ​ദ​രി​ച്ചു. പു​ല്യോ​ട്ട് ക​ണാ​ര​ന്‍, ശ്രീ​ജ​ന്‍ ആ​ര്‍​പ്പാം​കു​ന്ന​ത്ത്, സി.​വി. ഗം​ഗാ​ധ​ര​ന്‍, ജി.​സി. സു​നി​ല്‍ കു​മാ​ര്‍ എ​ന്നി​വ​രെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.
ട്ര​സ്റ്റി ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ എം. ​മോ​ഹ​ന​കൃ​ഷ്ണ​ന്‍, മീ​ത്ത​ലെ ക​നോ​ത്ത് കു​ഞ്ഞി​രാ​മ​ക്കു​റു​പ്പ്, എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ ടി.​ടി. വി​നോ​ദ്, സ്വാ​ഗ​ത സം​ഘം ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ വി.​കെ. ബാ​ബു, ഒ.​ടി. മോ​ളി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.