പി​ടി​കി​ട്ടാ​പ്പു​ള്ളി അ​ര​കി​ലോ ക​ഞ്ചാ​വു​മാ​യി അ​റ​സ്റ്റി​ൽ
Sunday, January 20, 2019 11:49 PM IST
നി​ല​ന്പൂ​ർ: കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വും പി​ടി​കി​ട്ടാ​പു​ള്ളി​യു​മാ​യ ആ​ളെ അ​ര കി​ലോ ക​ഞ്ചാ​വു​മാ​യി നി​ല​ന്പൂ​ർ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ക​രു​വാ​ര​ക്കു​ണ്ട് നീ​ലാ​ഞ്ചേ​രി വ​ള്ളി​ക്കാ​പ​റ​ന്പി​ൽ അ​ബ്ദു​റ​ഹ്മാ​ൻ ആ​ണ് നി​ല​ന്പൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം വി​വി​ധ കേ​സു​ക​ളി​ൽ ഇ​റ​ങ്ങി മു​ങ്ങി​യ പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​തി​നാ​യി പ്ര​ത്യേ​ക സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നി​ടെ നി​ല​ന്പൂ​ർ സി​ഐ. കെ.​എം.​ബി​ജു​വി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ്.
നി​ല​ന്പൂ​രി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി ക​ഞ്ചാ​വു​മാ​യി തീ​വ​ണ്ടി​യി​റ​ങ്ങി വ​രി​ക​യാ​യി​രു​ന്നു പ്ര​തി. ത​മി​ഴ്നാ​ട്ടി​ലെ ക​ന്പ​ത്ത് നി​ന്നാ​ണ് പ്ര​തി ക​ഞ്ചാ​വ് കൊ​ണ്ടു​വ​രു​ന്ന​ത്.
ഇ​ത്ത​വ​ണ ആ​റു കി​ലോ കൊ​ണ്ടു​വ​ന്ന​തി​ൽ അ​വ​ശേ​ഷി​ക്കു​ന്ന​വ പാ​ണ്ടി​ക്കാ​ട്, പെ​രി​ന്ത​ൽ​മ​ണ്ണ, മേ​ലാ​റ്റൂ​ർ, കാ​ളി​കാ​വ്, വ​ണ്ടൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ​ക്ക് വി​ത​ര​ണം ചെ​യ്ത് തീ​ർ​ത്ത​താ​യി പ്ര​തി മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.
ഇ​പ്പോ​ൾ എ​ൻ​ഐ​എ​യി​ൽ ജോ​ലി ചെ​യ്യു​ന്ന ഡി​വൈ​എ​സ്പി​യു​ടെ ന​ടു​വ​ത്തു​ള്ള വീ​ട് കു​ത്തി​പ്പൊ​ളി​ച്ച് 15.5 പ​വ​ൻ സ്വ​ർ​ണം മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ലും വാ​ണി​യ​ന്പ​ലം ക​റു​ത്തേ​നി​യി​ലെ ഒ​രു വീ​ട്ടി​ൽ നി​ന്ന് 17.5 പ​വ​ൻ, മ​ണ്ണാ​ർ​ക്കാ​ട് ഒ​രു വീ​ട്ടി​ൽ നി​ന്ന് 16 പ​വ​ൻ, വ​ളാ​ഞ്ചേ​രി​യി​ലെ ഒ​രു വീ​ട്ടി​ൽ നി​ന്ന് 12.5 പ​വ​ൻ എ​ന്നി​വ​ക്ക് പു​റ​മെ മ​ല​പ്പു​റം, പാ​ല​ക്കാ​ട്, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലാ​യി നി​ര​വ​ധി വീ​ടു​ക​ൾ, വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ, മ​ല​ഞ്ച​ര​ക്കു ക​ട​ക​ൾ മു​ത​ലാ​യ​വ​യി​ൽ മോ​ഷ​ണം ന​ട​ത്തി​യ കേ​സു​ക​ളി​ലും നി​ര​വ​ധി ക​ഞ്ചാ​വു കേ​സു​ക​ളി​ലും ഉ​ൾ​പ്പെ​ട്ട് ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ ക​ഞ്ചാ​വു​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ സ​മ​യം, എ​ക്സൈ​സ്കാ​രെ ആ​ക്ര​മി​ച്ച്കോ​ട​തി​യി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ട​തി​ന് പെ​രി​ന്ത​ൽ​മ​ണ്ണ സ്റ്റേ​ഷ​നി​ൽ കേ​സ് റ​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. ഈ ​കേ​സി​ലും മ​ണ്ണാ​ർ​കാ​ട്, വ​ളാ​ഞ്ചേ​രി, കാ​ളി​കാ​വ്, നി​ല​ന്പൂ​ർ, ക​രു​വാ​ര​കു​ണ്ട് എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ലെ കേ​സു​ക​ളി​ലു​മു​ൾ​പ്പെ​ട്ട് ജാ​മ്യ​ത്തി​റ​ങ്ങി മു​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് വി​വി​ധ കോ​ട​തി​ക​ൾ പി​ടി​കി​ട്ടാ​പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ച​യാ​ളു​മാ​ണ്.
പ്ര​തി​യെ നി​ല​ന്പൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ക​ഞ്ചാ​വിന്‍റെ ഉ​റ​വി​ട​ത്തെ കു​റി​ച്ചും ജി​ല്ല​യി​ലെ ഇ​ട​പാ​ടു​കാ​രെ കു​റി​ച്ചും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.