എ​ള​മ്പ​യി​ല്‍ വാ​ഷും വാ​റ്റ് ഉ​പ​ക​ര​ണ​വും പി​ടി​കൂ​ടി
Sunday, January 20, 2019 11:49 PM IST
നാ​ദാ​പു​രം: വ​ള​യം എ​ള​മ്പ​യി​ല്‍ നി​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ര്‍ വാ​റ്റ് കേ​ന്ദ്ര​ത്തി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ല്‍ 160 ലി​റ്റ​ര്‍ വാ​ഷും വാ​റ്റു​പ​ക​ര​ണ​വും പി​ടി​കൂ​ടി. വ​ട​ക​ര എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി. ​അ​നി​ല്‍ കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ പാ​ര്‍​ട്ടി ന​ട​ത്തി​യ പി​രി​ശോ​ധ​ന​യി​ലാ​ണ് വാ​ഷും, വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ത്തി​യ​ത്. എ​ള​മ്പ മ​ല​യോ​ര​ത്തെ പാ​റ​ക്കൂ​ട്ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ഞാ​യ​റാ​ഴ്ച രാ​വി​ലെ മു​ത​ല്‍ ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന​യി​ല്‍ വൈ​കു​ന്നേ​രം നാ​ല​ര​ക്കാ​ണ് വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ത്തി​യ​ത്.
എ​ഴ​മ്പ തോ​ടി​ന​രി​കി​ലെ പാ​റ​ക്കൂ​ട്ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ക​ന്നാ​സു​ക​ളി​ല്‍ വാ​ഷും ,അ​ലൂ​മി​നി​യം പാ​ത്ര​ങ്ങ​ളും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ഒ​ളി​പ്പി​ച്ച് വെ​ച്ച നി​ല​യി​ലാ​യി​രു​ന്നു. പ്ര​തി​യെ കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​താ​യും ഇ​യാ​ളെ കു​റി​ച്ച് അ​ന്വേ​ഷി​ച്ച് വ​രു​ന്ന​താ​യും എ​ക്സൈ​സ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.
പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ എ​ന്‍.​കെ. വി​നോ​ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ വി.​സി. വി​ജ​യ​ന്‍, കെ.​എ​ന്‍. ജി​ജു എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.