ചേ​ല​ക്കാ​ട് സം​ഘ​ര്‍​ഷം: നാ​ലുപേ​ര്‍​ക്ക് പ​രി​ക്ക്
Sunday, January 20, 2019 11:49 PM IST
നാ​ദാ​പു​രം: ര​ണ്ട് കു​ടും​ബ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള ത​ര്‍​ക്കം ചേ​ല​ക്കാ​ട് ടൗ​ണി​ല്‍ സം​ഘ​ര്‍​ഷ​ത്തി​നി​ട​യാ​ക്കി. അ​ക്ര​മ​ത്തി​ല്‍ നാ​ല് പേ​ര്‍​ക്ക് പ​രി​ക്ക്. കു​ള​ങ്ങ​ര​ത്ത് സ്വ​ദേ​ശി പു​തി​യ​ടു​ത്ത് അ​ഫ്രീ​ദ്, പാ​റ​ച്ചാ​ലി​ല്‍ അ​സീ​സ്, വാ​ണി​മേ​ല്‍ സ്വ​ദേ​ശി​ക​ളാ​യ തോ​ട്ട​ത്തി​ല്‍ ആ​മി​ര്‍, തോ​ട്ട​ത്തി​ല്‍ സ​ല്‍​മാ​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
ചേ​ല​ക്കാ​ട് പ​ള്ളി​ക്ക് സ​മീ​പ​ത്തു​ള്ള ഇ​രു കു​ടും​ബ​ങ്ങ​ളും ത​മ്മി​ല്‍ ഏ​റ്റ് മു​ട്ടി​യ​ത്. വ​ര്‍​ഷ​ത്തോ​ള​മാ​യി കു​ടും​ബ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള ത​ര്‍​ക്കം ഒ​രു മാ​സം മു​മ്പ് മു​സ്ലിം ലീ​ഗ് നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ധ്യ​സ്ഥ​ത​യി​ല്‍ ഒ​ത്തു തീ​ര്‍​ന്നി​രു​ന്നു. ഇ​തി​നി​ട​യി​ല്‍ വെ​ള്ളി​യ​ഴ്ച രാ​ത്രി​യി​ല്‍ കു​ള​ങ്ങ​ര​ത്ത് വച്ച് അ​ഫ്രീ​ദി​ന് മ​ര്‍​ദ​ന​മേ​റ്റി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യാ​ണ് വീ​ണ്ടും സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്. സം​ഘ​ര്‍​ഷ​ത്തി​ന് പി​ന്നി​ല്‍ ക്വ​ട്ടേ​ഷ​ന്‍ സം​ഘ​മാ​ണെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. സം​ഘ​ര്‍​ഷ​ത്തി​ല്‍ കൈ​ക്കും വ​യ​റി​നും കു​ത്തേ​റ്റ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ഫ്രീ​ദി​നെ കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും, അ​സീ​സി​നെ കു​റ്റ്യാ​ടി​യി​ലെ ആ​ശു​പ​ത്രി​യി​ലും, ഇ​രു കൈ​ക​ള്‍​ക്കും പ​രി​ക്കേ​റ്റ ആ​മി​റി​നെ​യും സ​ല്‍​മാ​നെ​യും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു. അ​ഫ്രീ​ദി​നെ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​മാ​ക്കി. ചേ​ല​ക്കാ​ട് ടൗ​ണി​ല്‍ സം​ഘ​ര്‍​ഷ​ത്തെ തു​ട​ര്‍​ന്ന് നാ​ദാ​പു​രം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ള്‍ ശാ​ന്ത​മാ​ക്കി. ഇ​തി​നി​ടെ അ​ക്ര​മി​ക​ള്‍ സ​ഞ്ച​രി​ച്ച കാ​റും കാ​റി​ല്‍ നി​ന്ന് ഇ​രു​മ്പ് ദ​ണ്ഡും, മു​ള​വ​ടി​ക​ളും, മു​ള​ക് പൊ​ടി ക​ല​ര്‍​ത്തി​യ മ​ണ​ലും പോ​ലീ​സ് ക​ണ്ടെ​ത്തി. സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല​ര്‍ ക​സ്റ്റ​ഡി​യി​ലു​ള്ള​താ​യി സൂചനയുണ്ട്.