റോ​ഡ് സം​ര​ക്ഷി​ക്കണ​മെ​ന്ന്
Sunday, January 20, 2019 11:50 PM IST
കൂ​രാ​ച്ചു​ണ്ട്: ഓ​ട്ട​പ്പാ​ലം - ഇ​റി​ഗേ​ഷ​ൻ - ഒ​റ്റ​പ്ലാ​ക്ക​ൽ റോ​ഡ് സം​ര​ക്ഷി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ബി​ജെ​പി മ​ണ്ഡ​ലം ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ​റോ​ഡി​ലൂ​ടെ വ​ർ​ഷ​ങ്ങ​ളാ​യി സ​ഞ്ച​രി​ക്കു​ന്ന എ​ട്ട് കു​ടും​ബ​ങ്ങ​ൾ​ക്ക് മാ​ർ​ഗ്ഗ​ത​ട​സം സൃ​ഷ്ടി​ച്ച സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ നീ​ക്ക​ത്തി​ൽ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ തി​ക​ഞ്ഞ അ​നാ​സ്ഥ​യാ​ണ് കാ​ട്ടു​ന്ന​തെ​ന്ന് യോ​ഗം ആ​രോ​പി​ച്ചു. ജ​യ​ൻ കെ ​ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ത്യ​ൻ നെ​ല്ലി​മു​ള​യി​ൽ, എ.​ജി. മ​നോ​ജ്, റി​ജി​ൻ കെ ​ദാ​സ് ,എ​ൻ.​പി. ര​വി, സു​രേ​ന്ദ്ര​ൻ പൂ​വ്വ​ത്തും​ചോ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി പു​തു​ക്കണമെന്ന്

മു​ക്കം: തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി പു​തു​ക്കി നി​ശ്ച​യി​ക്കേ​ണ്ട സ​മ​യ​പ​രി​ധി അ​വ​സാ​നി​ച്ച് ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ സ​ർ​ക്കാ​രും, വ​കു​പ്പ് മ​ന്ത്രി​യും ന​ട​ത്തു​ന്ന ഒ​ഴി​ഞ്ഞു​ക​ളി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കോ​ഴി​ക്കോ​ട് ഡി​സ്ട്രി​ക് എ​സ്റേ​റ​റ്റ് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ (ഐ​എ​ൻ​ടി​യു​സി) ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. അ​ബ്ദു​റ​ഹി​മാ​ൻ അ​വ​ശ്യ​പ്പെ​ട്ടു. തൊ​ഴി​ലാ​ളി​ക​ൾ ന​ട​ത്തി​യ ധ​ർ​ണ്ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.