ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ​ക്ക് സ്പീ​ക്ക​റു​ടെ ശാ​സ​ന
Sunday, January 20, 2019 11:53 PM IST
പൊ​ന്നാ​നി: പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ രോ​ഗി​ക​ളെ വ​രി നി​ർ​ത്തി​യ​തി​ൽ പൊ​ന്നാ​നി മാ​തൃ-​ശി​ശു ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രെ സ്പീ​ക്ക​ർ ശാ​സി​ച്ചു. പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ രോ​ഗി​ക​ൾ ഏ​റെ നേ​രം ക്യൂ​വി​ൽ നി​ൽ​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ​യാ​ണ് പൊ​ന്നാ​നി മാ​തൃ ശി​ശു ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രെ സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ശ​കാ​രി​ച്ച​ത്.
സൗ​ക​ര്യ​ങ്ങ​ളേ​റെ​യു​ള്ള ആ​ശു​പ​ത്രി​യി​ൽ പ​രി​ശോ​ധ​ന​യ്ക്കെ​ത്തു​ന്ന രോ​ഗി​ക​ൾ ഡോ​ക്ട​റെ കാ​ണാ​നാ​യി മു​റി​ക്കു പു​റ​ത്ത് വ​രി​നി​ന്ന​ത് ക​ണ്ട​തോ​ടെ​യാ​ണ് സ്പീ​ക്ക​ർ കാ​ര്യം തി​ര​ക്കി​യ​ത്.
ഇ​ന്ന​ലെ കാ​ഷ്വാ​ലി​റ്റി​യി​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി നി​ര​വ​ധി പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ടോ​ക്ക​ണ്‍ സി​സ്റ്റം ഏ​ർ​പ്പെ​ടു​ത്താ​ൻ നേ​ര​ത്തെ ത​ന്നെ സ്പീ​ക്ക​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടും ഇ​ത് ഏ​ർ​പ്പെ​ടു​ത്താ​തി​ൽ സ്പീ​ക്ക​ർ ജീ​വ​ന​ക്കാ​രോ​ട് നീ​ര​സം പ്ര​ക​ടി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച ഒ​ഴി​കെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ഒ​പി ടി​ക്ക​റ്റ് പ്ര​കാ​രം രോ​ഗി​ക​ളെ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ ന​ന്പ​ർ വി​ളി​ച്ചാ​ണ് ഡോ​ക്ട​റു​ടെ അ​ടു​ത്തേ​ക്ക് ക​ട​ത്തി​വി​ടു​ന്ന​ത്.
ഒ​പി​യി​ലും ഇ​തു​മൂ​ലം നീ​ണ്ട നി​ര​യാ​ണ് ഉ​ണ്ടാ​വാ​റു​ള്ള​ത്. കാ​ല​ങ്ങ​ളാ​യി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ തു​ട​ർ​ന്നു വ​രു​ന്ന വ​രി നി​ന്ന് ഡോ​ക്ട​റെ കാ​ണു​ന്ന​തി​ന് പ​ക​രം ടോ​ക്ക​ണ്‍ ന​ന്പ​ർ പ്ര​ദ​ർ​ശി​പ്പി​ച്ച് രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ന്ന രീ​തി ന​ട​പ്പാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം പാ​ലി​ക്കാ​ത്ത​തി​നാ​ലാ​ണ് സ്പീ​ക്ക​ർ ജീ​വ​ന​ക്കാ​രെ ശ​കാ​രി​ച്ച​ത്.
കു​ട്ടി​ക​ളും, ഗ​ർ​ഭി​ണി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​രി​ശോ​ധ​ന​യ്ക്കെ​ത്തു​ന്പോ​ൾ ഇ​വ​ർ​ക്ക് ഇ​രി​ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്നും വ​രി നി​ർ​ത്തി​യു​ള്ള പ​രി​ശോ​ധ​ന ഇ​നി തു​ട​രാ​നാ​വി​ല്ലെ​ന്നും സ്പീ​ക്ക​ർ പ​റ​ഞ്ഞു.
ഇ​ന്നു മു​ത​ൽ ടോ​ക്ക​ണ്‍ സി​സ്റ്റം അ​നു​സ​രി​ച്ച് രോ​ഗി​ക​ളെ ഡോ​ക്ട​റു​ടെ അ​ടു​ത്തേ​ക്ക് വി​ടു​ന്ന കാ​ര്യം ശ്ര​ദ്ധി​ക്കാ​ൻ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​നോ​ട് സ്പീ​ക്ക​ർ നി​ർ​ദേ​ശ​വും ന​ൽ​കി.