ന്യൂ​ന​പ​ക്ഷ ഉ​ന്ന​മ​നം ‘ന​യി മ​ൻ​സി​ൽ’ ക​രി​പ്പൂ​ർ ഡി​വി​ഷ​ൻ​ത​ല ഉ​ദ്ഘാ​ട​നം നടത്തി
Sunday, January 20, 2019 11:53 PM IST
കൊ​ണ്ടോ​ട്ടി: ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ നി​ല​വാ​ര​വും ജീ​വ​നോ​പാ​ധി​യും മെ​ച്ച​പ്പെ​ടു​ത്താ​നാ​യി ലോ​ക ബാ​ങ്ക് സ​ഹ​ക​ര​ണ​ത്തോ​ടെ യു​ള്ള കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ന​യി മ​ൻ​സി​ൽ പ​ദ്ധ​തി​യു​ടെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക​രി​പ്പൂ​ർ ഡി​വി​ഷ​ൻ​ത​ല ഉ​ദ്ഘാ​ട​നം പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി നി​ർ​വ​ഹി​ച്ചു. ന്യൂ​ന​പ​ക്ഷ ഉ​ന്ന​മ​ന​ത്തി​നാ​യി ജോ​ലി സാ​ധ്യ​ത​ക​ളു​ള്ള പു​തി​യ സ്കി​ൽ​ഡ് പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​ൻ എ​ല്ലാ​വി​ധ സ​ഹ​ക​ര​ണ​വും പി​ന്തു​ണ​യും ന​ൽ​കു​മെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കോ​ട്ട​പ്പു​റം ജി​വി​എ​ച്ച്എ​സ് സ്കൂ​ളി​ലാ​ണ് ഡി​വി​ഷ​ൻ​ത​ല സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സ്കൂ​ളി​ൽ നി​ന്നു കൊ​ഴി​ഞ്ഞു​പോ​യ ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ യു​വ​തി, യു​വാ​ക്ക​ൾ​ക്കു നാ​ഷ​ണ​ൽ ഓ​പ്പ​ണ്‍ സ്കൂ​ൾ പോ​ലു​ള്ള ഒൗ​പ​ചാ​രി​ക വി​ദ്യാ​ഭ്യാ​സ സം​വി​ധാ​ന​ത്തി​ലൂ​ടെ എ​ട്ടാം ക്ലാ​സോ പ​ത്താം ക്ലാ​സോ സ​ർ​ട്ടി​ഫി​ക്ക​റ്റ് നേ​ടു​ക​യാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. വി​പ​ണി​യി​ൽ ഏ​റ്റ​വും ആ​വ​ശ്യ​മു​ള്ള സം​യോ​ജി​ത ക​ഴി​വു​ക​ളാ​ണ് ഈ ​യു​വാ​ക്ക​ളെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​രി​ശീ​ലി​പ്പി​ക്കു​ന്ന​ത്.
പാ​തി​വ​ഴി​യി​ൽ പ​ഠ​നം ഉ​പേ​ക്ഷി​ച്ച​വ​ർ​ക്കു എ​ട്ടാം​ത​രം, പ​ത്താം​ത​രം വി​ദ്യാ​ഭാ​സ​വും ആ​റു മാ​സം തൊ​ഴി​ൽ പ​രി​ശീ​ല​ന​വും ന​ൽ​കി തൊ​ഴി​ലു​റ​പ്പി​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ത്യേ​ക​ത. ഒ​ന്പ​തു മാ​സ​കാ​ല ക്ലാ​സി​നൊ​പ്പം മൂ​ന്നു മാ​സം തൊ​ഴി​ൽ പ​രി​ശീ​ല​ന​വും ന​ൽ​കും.
പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്കു 10500 രൂ​പ സ്റ്റൈ​പെ​ന്‍റും ല​ഭി​ക്കും. പു​റ​മെ തൊ​ഴി​ൽ ആ​രം​ഭി​ക്കു​ന്ന​വ​ർ​ക്കു ഗ്രാ​ന്‍റും ല​ഭി​ക്കും. ക​രി​പ്പൂ​ർ ഡി​വി​ഷ​നി​ൽ കൊ​ട്ട​പ്പു​റം ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, നീ​റാ​ട് ബ്ലോ​സം കോ​ള​ജ് എ​ന്നി​വ​യി​ലെ എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​രു​ടെ​യും സ്വിം​ഗ് കേ​ര​ള ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​വേ​യി​ലൂ​ടെ​യാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ളെ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ കൊ​ട്ട​പ്പു​റം ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​ന്നൂ​റി​ലേ​റെ പേ​ർ പ​ങ്കെ​ടു​ത്തു.
ടി.​വി.​ഇ​ബ്രാ​ഹിം എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഠി​താ​ക്ക​ൾ​ക്കു​ള്ള ആ​ദ്യ​ഗ​ഡു 4500 രൂ​പ സ്റ്റൈ​പെ​ന്‍റ് വി​ത​ര​ണ​വും പു​സ്ത​ക​വി​ത​ര​ണ​വും കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി നി​ർ​വ​ഹി​ച്ചു. പ​ദ്ധ​തി വി​ജ​യ​ത്തി​നു മി​ക​ച്ച സേ​വ​നം ചെ​യ്ത​വ​ർ​ക്ക് ഉ​പ​ഹാ​ര​വും നൽകി. പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ ഡി​വി​ഷ​ൻ മെം​ബ​ർ​ക്കും പ​ദ്ധ​തി കോ-​ഓ​ർ​ഡി​നേ​റ്റ​ർ റ​ജ്വ പ​ന്നി​യ​ങ്ങ​ര​ക്കു​മു​ള്ള പ​ഠി​താ​ക്ക​ളു​ടെ സ്നേ​ഹോ​പ​ഹാ​ര​വും എം​പി കൈ​മാ​റി.
കൊ​ണ്ടോ​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഫാ​ത്തി​മ മ​ണ്ണ​റോ​ട്ട്, പു​ളി​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷ​റീ​ന അ​സീ​സ്, പ​ള്ളി​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​അ​ബ്ദു​ൽ ഖാ​ദ​ർ, ചെ​റു​കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ എം.​ഡി.​സു​ലൈ​ഖ, കൊ​ണ്ടോ​ട്ടി ബ്ലോ​ക്ക് മെം​ബ​ർ പി.​ത​ങ്ക, താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ മെം​ബ​ർ വി.​അ​ബ്ദു​ൾ ഹ​മീ​ദ്, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എം.​എ​ൻ.​ച​ന്ദ്ര​ൻ​നാ​യ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​വി.​സ​ലാ​ഹു​ദീ​ൻ, പി.​വി.​അ​ഹ​മ്മ​ദ്സാ​ജു, എ.​എ.​സ​ലാം, ആ​മി​ന മ​ജീ​ദ്, എം.​സു​ബൈ​ദ, അ​ൻ​വ​ർ സാ​ദ​ത്ത്, ശ​രീ​ഫ് പാ​ലാ​ട്ട് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഡി​വി​ഷ​ൻ മെം​ബ​ർ സ​റീ​ന ഹ​സീ​ബ് സ്വാ​ഗ​തം പ​റ​ഞ്ഞു.