ദേ​ശീ​യ ചാ​ന്പ്യ​ൻ​ഷി​പ്പ് 25ന്
Sunday, January 20, 2019 11:53 PM IST
ക​രു​വാ​ര​ക്കു​ണ്ട്: മു​അ​യ്താ​യ് ദേ​ശീ​യ ചാ​ന്പ്യ​ൻ​ഷി​പ്പ് 25നു ​ക​രു​വാ​ര​കു​ണ്ട് ക​ണ്ണ​ത്ത് മി​നി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്നു സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ധ​നം സ​മാ​ഹ​രി​ക്കാ​നാ​യി പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി​യും സാ​ൻ​ഷു ഫൈ​റ്റേ​ഴ്സ് ഫാ​ക്ട​റി​യും സം​യു​ക്ത​മാ​യാ​ണ് ചാ​ന്പ്യ​ൻ​ഷി​പ്പ് ന​ട​ത്തു​ന്ന​ത്.
കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ങ്ങ​നെ​യൊ​രു കാ​യി​ക മാ​മാ​ങ്കം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മ​ണി​പ്പൂ​ർ, കാ​ഷ്മീ​ർ, മ​ഹാ​രാ​ഷ്‌ട്ര, ജാ​ർ​ഖ​ണ്ഡ്, കേ​ര​ളം തു​ട​ങ്ങി 13 സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള മൂ​ന്നു ത​വ​ണ ദേ​ശീ​യ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ത്തു മെ​ഡ​ൽ നേ​ടി​യ 26 പേ​ർ മേ​ള​യി​ൽ പ​ങ്കെ​ടു​ക്കും. പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ പ​ത്തും വ​നി​താ വി​ഭാ​ഗ​ത്തി​ൽ മൂ​ന്നും ടീ​മു​ക​ളാ​ണ് മാ​റ്റു​ര​ക്കു​ക.
വി​ജ​യി​ക​ൾ​ക്കു ഫ​ല​ക​വും കാ​ഷ് അ​വാ​ർ​ഡും വി​ത​ര​ണം ചെ​യ്യും. മ​ത്സ​ര​ത്തി​നാ​യി റി​ങ്ങും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ങ്ങി​യി​ട്ടു​ണ്ട്. സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യ ദേ​ശീ​യ റ​ഫ​റി യൂ​ന​സ് ക​രു​വാ​ര​ക്കു​ണ്ട്, പി.​എം മ​ൻ​സൂ​ർ, സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് എം.​എ റ​സാ​ഖ്, പി.​എ​സ് മു​ഹ​മ്മ​ദ് സാ​ദി​ഖ്, ടി.​സ​ലീം, കെ.​അ​ശ്റ​ഫ്, ന​സീം കു​ഞ്ഞാ​പ്പു എ​ന്നി​വ​രും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.