ന​വീ​ക​രി​ച്ച പൈ​ങ്ങോ​ട്ടൂ​ർ സ്റ്റേ​ഡി​യം തു​റ​ന്നു
Sunday, January 20, 2019 11:53 PM IST
ചേ​ലേ​ന്പ്ര: പൈ​ങ്ങോ​ട്ടൂ​രി​ൽ ന​വീ​ക​രി​ച്ച മി​നി സ്റ്റേ​ഡി​യം കാ​യി​ക പ്രേ​മി​ക​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്തു. ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​ൽ പി. ​അ​ബ്ദു​ൾഹ​മീ​ദ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ചേ​ലേ​ന്പ്ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വഹിച്ചു. കാ​ലി​ക്ക​ട്ട്സ​ർ​വ​ക​ലാ​ശാ​ല കാ​യി​ക വ​കു​പ്പ് മേ​ധാ​വി ഡോ. ​വി.​പി സ​ക്കീ​ർ ഹു​സൈ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.
പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ​ൻ.​കെ സൈ​ത​ല​വി, കെ.​കെ ഗം​ഗാ​ധ​ര​ൻ നാ​യ​ർ, കെ.​പി ഷാ​ഹി​ന, സി.​പി ഷ​ബീ​റ​ലി, സി. ​ഹ​സ​ൻ, കെ.​കെ സു​ഹ​റ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. പി. ​അ​ബ്ദു​ൾ ഹ​മീ​ദ് എം​എ​ൽ​എ അ​നു​വ​ദി​ച്ച 30 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് 25000 സ്ക്വ​യ​ർ ഫീ​റ്റ് വി​സ്തീ​ർ​ണ​മു​ള്ള സ്റ്റേ​ഡി​യം ന​വീ​ക​രി​ച്ച​ത്.
വ​യ​ലി​ൽ ആ​യി​ര​ത്തി​ല​ധി​കം ലോ​ഡ് മ​ണ്ണി​ട്ടു നി​ക​ത്തി​യ സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഒ​രു ഭാ​ഗം ഗാ​ല​റി​യും മൂ​ന്നു ഭാ​ഗ​ത്ത് ഫെ​ൻ​സിം​ഗും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ലാ​ണ് സ്്റ്റേ​ഡി​യം പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ച്ച​ത്. സാം​സ്കാ​രി​ക ഘോ​ഷ യാ​ത്ര​യ്ക്ക് ശേ​ഷ​മാ​യി​രു​ന്നു ഉ​ദ്ഘാ​ട​ന ച​ട​ങ്ങ്.
തു​ട​ർ​ന്നു സൗ​ഹൃ​ദ ഫു​ട്ബോ​ൾ മ​ത്സ​ര​വും ക​ലാ​സ​ന്ധ്യ​യും അ​ര​ങ്ങേ​റി. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ.​കെ അ​ബ്ദു​റ​ഹ്മാ​ൻ, സെ​റീ​ന ഹ​സീ​ബ്, രോ​ഹി​ൽ​നാ​ഥ്, പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് കെ. ​ജ​മീ​ല മു​ഹ​മ്മ​ദ്, കൊ​ണ്ടോ​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി അ​മീ​ർ, പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ സി.​അ​ബ്ദു​ൾ അ​സീ​സ്, ഉ​ദ​യ​കു​മാ​രി, സി.​ശി​വ​ദാ​സ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജ​മീ​ല മാ​ന്ത്ര​മ്മ​ൽ, അ​പ്പു​ട്ടി, അ​ക്ക​ര​പ്പാ​ട​ൻ ജ​മീ​ല, കെ.​പി കു​ഞ്ഞി​മു​ട്ടി, കെ.​ദാ​മോ​ദ​ര​ൻ, വി.​പി ഉ​മ്മ​ർ ഫാ​റൂ​ഖ്, ഇ​ക്ബാ​ൽ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സി.​സ​ന്തോ​ഷ്, എ​ഫ്സി ചേ​ലേ​ന്പ്ര പ്ര​തി​നി​ധി എം.​കെ സൈ​ത​ല​വി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.