ബ​സി​ൽ പോ​ക്ക​റ്റ​ടി ശ്ര​മം:ഒ​രാ​ൾ ​പി​ടി​യി​ൽ
Sunday, January 20, 2019 11:53 PM IST
തേ​ഞ്ഞി​പ്പ​ലം: ബ​സ് യാ​ത്ര​ക്കി​ടെ ദേ​ശീ​യ​പാ​ത ഇ​ടി​മു​ഴി​ക്ക​ലി​ൽ വെ​ച്ച് യാ​ത്ര​ക്കാ​ര​ന്‍റെ പോ​ക്ക​റ്റടി​രി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ളെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലി​സി​ൽ ഏ​ൽ​പി​ച്ചു. വ​യ​നാ​ട് പു​ൽ​പ​ള്ളി സ്വ​ദേ​ശി വാ​ക്ക​യി​ൽ വീ​ട്ടി​ൽ ബി​നോ​യ് ആ​ണ് പി​ടി​യി​ലാ​യ​ത്.
കോ​ഴി​ക്കോ​ട് -വേ​ങ്ങ​ര റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ ബ​സി​ൽ നി​ന്നും യാ​ത്ര​ക്കാ​ര​നാ​യ അ​ഹ​മ്മ​ദി​ന്‍റെ പോ​ക്ക​റ്റി​ൽ കൈ​യി​ട്ട് പ​ണം അ​പ​ഹ​രി​ക്കാ​ൻ ശ്ര​മം ന​ട​ത്തു​ന്ന​തി​നി​ടെ പ്ര​തി​യെ കൈ​യോ​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും സ​ഹ​യാ​ത്രി​ക​ർ ചേ​ർ​ന്ന് ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ കീ​ഴ​ട​ക്കു​ക​യാ​യി​രു​ന്നു.
തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ച് തേ​ഞ്ഞി​പ്പ​ലം അ​ഡി.​എ​സ്ഐ സു​ബ്ര​മ​ണ്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ പോ​ലി​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു. ശ​നി​യാ​ഴ്ച വൈ​കി​ട്ട് 6.30 ഓ​ടെ​യാ​ണ് സം​ഭ​വം. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.
സ​മാ​ന കേ​സി​ൽ അ​ടു​ത്തി​ടെ​യാ​ണ് ഇ​യാ​ൾ ജ​യി​ലി​ൽ നി​ന്നും ഇ​റ​ങ്ങി​യ​തെ​ന്നും തേ​ഞ്ഞി​പ്പ​ലം, കോ​ഴി​ക്കോ​ട് ക​സ​ബ, കു​ന്ന​മം​ഗ​ലം തു​ട​ങ്ങി​യ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​യാ​ൾ​ക്കെ​തി​രെ ഇ​ത്ത​ര​ത്തി​ലു​ള്ള നി​ര​വ​ധി കേ​സു​ക​ളു​ണ്ടെ​ന്നും പോ​ലി​സ് പ​റ​ഞ്ഞു.