കരുവാരക്കുണ്ട്: കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാ ക്യാന്പ് സമാപിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന ക്യാന്പ് പി.വി.അൻവർ എംഎൽഎ. ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.ജമാൽ അധ്യക്ഷത വഹിച്ചു. എ.പി.അനിൽകുമാർ എംഎൽഎ, എം.ഉമ്മർ എംഎൽഎ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ആബിദലി, ജില്ലാ പഞ്ചായത്തംഗം ടി.പി.അഷ്റഫലി, ദേശീയ സെക്രട്ടറി വി.ബി.രാജൻ, കെജെയു സംസ്ഥാന പ്രസിഡന്റ് ബഷീർ മാടാല, സെക്രട്ടറി ടി. സന്തോഷ്കുമാർ, ട്രഷറർ കെ.വിജയരാജൻ, പി.ഷൗക്കത്തലി, ഒ.പി.ഇസ്മായിൽ, ഷാക്കിർ തുവൂർ, വയലിൽ ജോയി എന്നിവർ പ്രസംഗിച്ചു. അവാർഡ് ജേതാക്കളായ മാത്യു സെബാസ്റ്റ്യൻ താഴത്തേൽ, സിബി വയലിൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
സമാപന സംഗമം കെജെയു സംസ്ഥാന ജനറൽ സെക്രട്ടറി ടി.സന്തോഷ് കുമാർ ഉദ്ഘാനം ചെയ്തു, ഒ.പി.ഇസ്മായിൽ, വിജയരാജൻ, സി.ജമാൽ, യു.ടി.പ്രവീണ്‍ എന്നിവർ പ്രസംഗിച്ചു. പുതിയ ജില്ലാ ഭാരവാഹികളായി സി.ജമാൽ (പ്രസിഡന്റ്), യു.ടി.പ്രവീണ്‍ (സെക്രട്ടറി), ഷാക്കിർ തുവൂർ (ട്രഷറർ) എന്നിവരെ കൗണ്‍സിൽ യോഗം തെരഞ്ഞെടുത്തു.