പ്രാ​ദേ​ശി​ക വി​ള​ക​ളു​മാ​യി കോ​ഡൂ​രി​ൽ ‘നാ​ട്ടു​വി​ള​വ്’ ആ​ഴ്ച ച​ന്ത തു​ട​ങ്ങി
Sunday, January 20, 2019 11:55 PM IST
കോ​ഡൂ​ർ: പ്രാ​ദേ​ശി​ക​മാ​യി കൃ​ഷി​ചെ​യ്തെ​ടു​ത്ത വി​ള​ക​ളു​മാ​യി ആ​ഴ്ച ച​ന്ത തു​ട​ങ്ങി. നാ​ട​ൻ വി​ള​ക​ൾ​ക്ക് ഇ​ട​നി​ല​ക്കാ​രി​ല്ലാ​തെ ക​ർ​ഷ​ക​ർ​ക്കും ഉ​പ​ഭോ​ക്താ​വി​നും ലാ​ഭ​ക​ര​മാ​യ വി​പ​ണി​യൊ​രു​ക്കു​ക​യാ​ണ് ആ​ഴ്ച ച​ന്ത​യു​ടെ ല​ക്ഷ്യം.
ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത്, കൃ​ഷി ഭ​വ​ൻ, കു​ടും​ബ​ശ്രീ അ​യ​ൽ​കൂ​ട്ട​ങ്ങ​ൾ, വ​രി​ക്കോ​ട് ഏ​ഗ്രേ​ഡ് വെ​ജി​റ്റ​ബി​ൾ ക്ല​സ്റ്റ​ർ എ​ന്നി​വ​യു​ടെ സം​യു​ക്ത സം​രം​ഭ​മാ​യ ’നാ​ട്ടു​വി​ള​വ്’ എ​ന്ന പേ​രി​ലു​ള്ള ച​ന്ത എ​ല്ലാ​ശ​നി​യാ​ഴ്ച​യും ഉ​ച്ച​യ്ക്ക് ശേ​ഷം മൂ​ന്ന് മ​ണി​മു​ത​ൽ രാ​ത്രി​വ​രെ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ക.
വ​ട​ക്കേ​മ​ണ്ണ​യി​ൽ നൂ​റാ​ടി പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് വി​പ​ണി​യൊ​രു​ക്കി​ട്ടു​ള്ള​ത്.ച​ന്ത​യു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​പി.​ഷാ​ജി നി​ർ​വ​ഹി​ച്ചു. വൈ​സ്പ്ര​സി​ഡ​ന്‍റ് കെ.​ര​മാ​ദേ​വി അ​ധ്യ​ക്ഷ​ത വഹിച്ചു.
കൃ​ഷി ഓ​ഫീ​സ​ർ പി.​പി.​ഷ​ഹ​നി​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​വ​രി​ച്ചു.പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എം.​ടി.​ബ​ഷീ​ർ, കെ.​എം.​സു​ബൈ​ർ, സ​ജ്നാ​മോ​ൾ ആ​മി​യ​ൻ, പ​രി ശി​വ​ശ​ങ്ക​ര​ൻ, അ​ബ്ദു​ന്നാ​സ​ർ കു​ന്ന​ത്ത്, കെ. ​ഹാ​രി​ഫാ​റ​ഹി​മാ​ൻ, അ​ഫ്സ​ത്ത് ചോ​ല​ശ്ശേ​രി, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ​മാ​രാ​യ റോ​സ് ലി ​മാ​ത്യു, പ്ര​കാ​ശ് പു​ത്ത​ൻ​മ​ഠ​ത്തി​ൽ, കു​ടും​ബ​ശ്രീ സി​ഡി​എ​സ് പ്ര​സി​ഡ​ന്‍റ് കെ. ​റാ​ബി​യ, ക​ർ​ഷ​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ പി.​സി.​മു​ഹ​മ്മ​ദ്, ഹ​നീ​ഫ പാ​ട്ടു​പാ​റ, വേ​ലാ​യു​ധ​ൻ പു​തു​ക്കു​ള​ങ്ങ​ര, പി.​സി. ഫൈ​സ​ൽ ബാ​ബു, അ​ബ്ദു​സ​ലാം ത​റ​യി​ൽ, കൃ​ഷി അ​സി​സ്റ്റ​ന്‍റു​മാ​രാ​യ നി​ഷ, കെ. ​വി​ജീ​ഷ്, ഹ​ബീ​ബ് റ​ഹ്മാ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.