ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം
Sunday, January 20, 2019 11:55 PM IST
മ​ല​പ്പു​റം: ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ അ​മി​ത് മീ​ണ അ​റി​യി​ച്ചു. ആ​രാ​ധ​നാ​ല​യ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ഭ​ക്ഷ​ണ​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ക​യോ വി​ൽ​ക്കു​ക​യോ ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ൽ ര​ജി​സ്ട്രേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ണ്. പ്ര​സാ​ദം വി​ത​ര​ണം ചെ​യ്യു​ന്ന ക്ഷേ​ത്ര​ങ്ങ​ൾ, നേ​ർ​ച്ച വി​രു​ന്ന് ന​ട​ത്തു​ന്ന മ​സ്ജി​ദു​ക​ൾ, കു​ർ​ബാ​ന അ​പ്പം ന​ൽ​കു​ന്ന ക്രി​സ്ത്യ​ൻ ദേ​വാ​ല​യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം ര​ജി​സ്ട്രേ​ഷ​ൻ നടത്ത​ണം.
വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ മാ​ത്രം ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന സ്ഥാ​പ​ന​ങ്ങ​ളൾക്കും ര​ജി​സ്ട്രേഷൻ നി​ർ​ബ​ന്ധ​മാ​ണ്. ര​ജി​സ്റ്റ​ർ ചെ​യ്യാ​തെ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കും.
ആ​റു മാ​സം വ​രെ ത​ട​വും അ​ഞ്ചു ല​ക്ഷം രൂ​പ പി​ഴ​യും ലഭിക്കാവുന്ന കു​റ്റ​മാ​ണി​ത്. ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ ഭ​ക്ഷ​ണ​ങ്ങ​ൾ ത​യാ​റാ​ക്കു​ന്ന ഇ​ട​ങ്ങ​ളി​ലും സ്റ്റോ​ർ റൂ​മു​ക​ളി​ലും വൃ​ത്തി​യും ശു​ചി​ത്വ​വും പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ ഉ​റ​പ്പു വ​രു​ത്ത​ണം. വാ​ങ്ങു​ന്ന വ​സ്തു​ക്ക​ളു​ടെ ബി​ല്ല് സൂ​ക്ഷി​ച്ച് വ​യ്ക്കു​ക​യും സാ​ധ​ന​ങ്ങ​ൾ ഗു​ണ​നി​ല​വാ​ര​മു​ണ്ടെ​ന്നു ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യ​ണം.
ലൈ​സ​ൻ​സു​ള്ള പാ​ച​ക​ക്കാ​രെ മാ​ത്രം ജോ​ലി ഏ​ൽ​പ്പി​ക്കാ​വൂ​വെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു. ര​ജി​സ്ട്രേ​ഷ​ൻ സം​ബ​ന്ധി​ച്ച് ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ആ​രാ​ധ​നാ​ല​യ ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം ചേ​ർ​ന്നു.
അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ വി​ക​ൽ​പ് ഭ​ര​ദ്വാ​ജ്, ഭ​ക്ഷ്യ​സു​ര​ക്ഷാ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ കെ. ​സു​ഗു​ണ​ൻ, ഇ​ൻ​സ്പെ​ക്ട​ർ കെ.​ജി ര​മി​ത, വി​വി​ധ ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.
ആ​രാ​ധ​നാ​ല​യ ക​മ്മി​റ്റി​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ളി​ൽ ഒ​രാ​ളു​ടെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, ഫോ​ട്ടോ എ​ന്നി​വ സ​ഹി​തം അ​ക്ഷ​യ​കേ​ന്ദ്രം വ​ഴി അ​പേ​ക്ഷി​ക്കാം. നൂ​റു രൂ​പ​യാ​ണ് അ​പേ​ക്ഷാ​ഫീ​സ്. ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​വ​രു​ടെ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ജ​ലം പ​രി​ശോ​ധി​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യും അ​പേ​ക്ഷ​യോ​ടൊ​പ്പം ന​ൽ​ക​ണം. വി​വ​ര​ങ്ങ​ൾ​ക്കു ഫോ​ണ്‍: 0483 2732121, 8943346190.