ഐ​ഒ​സി: പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ നി​ല​പാ​ടിൽ ദു​രൂ​ഹ​തയെ​ന്ന്
Sunday, January 20, 2019 11:55 PM IST
തേ​ഞ്ഞി​പ്പ​ലം: ജ​ന​ജീ​വി​ത​ത്തി​നു ഭീ​ഷ​ണി​യു​യ​ർ​ത്തി പ്ര​വ​ർ​ത്തി​ക്കു​ന്ന ചേ​ളാ​രി​യി​ലെ ഇ​ന്ത്യ​ൻ ഓ​യ​ൽ കോ​ർ​പ്പ​റേ​ഷ​ന്‍റെ ഗ്യാ​സ് ഫി​ല്ലിം​ഗ് പ്ലാ​ന്‍റി​ന് നി​യ​മ​പ​ര​മാ​യ ലൈ​സ​ൻ​സു​ക​ൾ ഇ​ല്ലാ​തി​രു​ന്നി​ട്ടും പ്ര​വ​ർ​ത്ത​നാ​നു​മ​തി നി​ഷേ​ധി​ക്കാ​ത്ത തേ​ഞ്ഞി​പ്പ​ലം പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ നി​ല​പാ​ടി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് എ​ൻ​സി​പി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബു​ലൈ​സ് തേ​ഞ്ഞി​പ്പ​ലം കു​റ്റ​പ്പെ​ടു​ത്തി. പ​രി​സ്ഥി​തി​യാകാ​ഘാ​ത പ​ഠ​നം ന​ട​ത്താ​തെ​യാ​ണ് പ്ലാ​ന്‍റ് സ്ഥാ​പി​ച്ച​ത്. ഗ്രീ​ൻ ട്രി​ബ്യൂ​ണ​ലി​ന്‍റെ ലൈ​സ​ൻ​സ് ല​ഭി​ച്ചി​ട്ടു​മി​ല്ല, ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ്ലാ​ന്‍റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും പ്ലാ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി ധ​വ​ള​പ​ത്രം പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.