തി​രി​ന​ന സാ​ങ്കേ​തി​ക വി​ദ്യ കൂ​ടു​ത​ല്‍ ക​ര്‍​ഷ​ക​രി​ലേ​ക്കെ​ത്തി​ക്കാ​ന്‍ വ​ട്ടി​യൂ​ര്‍​ക്കാ​വ് കൃ​ഷി​ഭ​വ​ന്‍
Monday, January 21, 2019 12:43 AM IST
പേ​രൂ​ര്‍​ക്ക​ട: തി​രി​ന​ന (wick irigation) സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ ഗ്രോ ​ബാ​ഗു​ക​ളി​ലെ പ​ച്ച​ക്ക​റി​കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ര്‍​ഷ​ക​രി​ലേ​ക്ക് കൂ​ടു​ത​ല്‍ ഇ​റ​ങ്ങി​ച്ചെ​ല്ലാ​ന്‍ വ​ട്ടി​യൂ​ര്‍​ക്കാ​വ് കൃ​ഷി​ഭ​വ​ന്‍ ത​യാ​റെ​ടു​ക്കു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കൂ​ടു​ത​ല്‍ ഗ്രോ ​ബാ​ഗു​ക​ള്‍ ക​ര്‍​ഷ​ക​രി​ലേ​ക്ക് എ​ത്തി​ക്കാ​നാ​ണ് കൃ​ഷി​ഭ​വ​ന്‍റെ ശ്ര​മം. ഇ​ട​യ്ക്കി​ടെ പ​ച്ച​ക്ക​റി​ക​ള്‍​ക്ക് ജ​ല​സേ​ച​നം ന​ട​ത്തു​ന്ന​ത് ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള ഫ​ല​പ്ര​ദ​മാ​യ മാ​ര്‍​ഗ​മാ​ണ് തി​രി​ന​ന സാ​ങ്കേ​തി​ക വി​ദ്യ.

നി​ശ്ചി​ത വ്യാ​സ​മു​ള്ള പി​വി​സി പൈ​പ്പി​ല്‍ വെ​ള്ളം നി​റ​ച്ച​ശേ​ഷം പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ തി​രി​യു​ടെ സ​ഹാ​യ​ത്തോ​ടെ നേ​രി​ട്ട് പൈ​പ്പു​വ​ഴി ഗ്രോ​ബാ​ഗി​ലെ ചെ​ടി​യു​ടെ വേ​രി​ന് ആ​വ​ശ്യ​ത്തി​ന് വെ​ള്ളം വ​ലി​ച്ചെ​ടു​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന രീ​തി​യാ​ണ് ഇ​ത്. അ​മി​ത​മാ​യി വെ​ള്ളം വേ​രു​ക​ളി​ലേ​ക്ക് എ​ത്താ​ത്ത​തി​നാ​ലും എ​പ്പോ​ഴും ജ​ലം ല​ഭ്യ​മാ​കു​മെ​ന്ന​തി​നാ​ലും ഈ ​വി​ദ്യ​യി​ലൂ​ടെ വ​ള​ര്‍​ത്തി​യെ​ടു​ക്കു​ന്ന പ​ച്ച​ക്ക​റി​ക​ള്‍​ക്ക് വ​ള​ര്‍​ച്ച​യും വി​ള​വും കൂ​ടു​ത​ലാ​യി​രി​ക്കും.

ഹ​രി​ത സെ​ന്‍റ​ര്‍ വ​ഴി​യാ​ണ് ഗ്രോ ​ബാ​ഗു​ക​ള്‍ ക​ര്‍​ഷ​ക​ര്‍​ക്ക് എ​ത്തി​ച്ചു​വ​രു​ന്ന​ത്. ഹ​രി​ത സേ​ന​യി​ല്‍ 10 സ്ത്രീ​ക​ളും ഏ​ഴ് പു​രു​ഷ​ന്മാ​രും പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. മു​മ്പ് ഹോ​ര്‍​ട്ടി​ക​ള്‍​ച്ച​ര്‍ മി​ഷ​ന്‍ പ​ദ്ധ​തി​യാ​യി​രു​ന്നു​വെ​ങ്കി​ല്‍ ഇ​പ്പോ​ള്‍ അ​ത് ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ചെ​യ്തു വ​രു​ന്ന​ത്.

സാ​മ്പ​ത്തി​ക​വ​ര്‍​ഷം അ​വ​സാ​നി​ക്കാ​റാ​യ​തി​നാ​ല്‍ ബാ​ക്കി​വ​ന്ന ഗ്രോ ​ബാ​ഗു​ക​ള്‍ ക​ര്‍​ഷ​ക​ര്‍​ക്കു പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് വ​ട്ടി​യൂ​ര്‍​ക്കാ​വ് കൃ​ഷി​ഭ​വ​ന്‍.

30 ഗ്രോ ​ബാ​ഗു​ക​ള്‍ ഉ​ള്ള ഒ​രു യൂ​ണി​റ്റ് സെ​റ്റ് ചെ​യ്യാ​ന്‍ 8000 രൂ​പ​യാ​ണ് ചെ​ല​വ്. ഇ​തി​ല്‍ 6000 രൂ​പ സ​ര്‍​ക്കാ​ര്‍ വ​ഹി​ക്കും. 2000 രൂ​പ മാ​ത്ര​മാ​ണ് ക​ര്‍​ഷ​ക​ര്‍ മു​ട​ക്കേ​ണ്ട​ത്.

ഒ​രു ത​വ​ണ തി​രി​ന​ന സാ​ങ്കേ​തി​ക​വി​ദ്യ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​ക്ക​ഴി​ഞ്ഞാ​ല്‍ പി​ന്നെ 45 വ​ര്‍​ഷം കൂ​ടു​മ്പോ​ള്‍ ഗ്രോ ​ബാ​ഗു​ക​ള്‍​മാ​ത്രം മാ​റ്റി​യാ​ല്‍ മ​തി​യെ​ന്ന പ്ര​യോ​ജ​ന​വു​മു​ണ്ട്.

ക​ര്‍​ഷ​ക​ര്‍​ക്ക് യാ​തൊ​രു രീ​തി​യി​ലും ന​ഷ്ട​മു​ണ്ടാ​കു​ന്നി​ല്ല എ​ന്നു മാ​ത്ര​മ​ല്ല, കൃ​ഷി​യി​ലൂ​ടെ ഏ​റെ വി​ള​വു ല​ഭി​ക്കു​ക​യും ചെ​യ്യും. കൂ​ടു​ത​ല്‍ കൃ​ഷി​ക്കാ​രും കൃ​ഷി​യി​ട​ങ്ങ​ളു​മു​ള്ള കൊ​ടു​ങ്ങാ​നൂ​ര്‍ വാ​ര്‍​ഡി​ല്‍ നി​ന്നാ​ണ് ഏ​റെ​പ്പേ​ര്‍ കൃ​ഷി​ഭ​വ​നെ സ​മീ​പി​ച്ചി​ട്ടു​ള്ള​ത്.

ഇ​തു​കൂ​ടാ​തെ മ​ല​മു​ക​ള്‍, കാ​ച്ചാ​ണി ഭാ​ഗ​ങ്ങ​ളി​ലും നി​ര​വ​ധി ക​ര്‍​ഷ​ക​ര്‍ ഗ്രോ ​ബാ​ഗു​ക​ള്‍​ക്കും പ​ച്ച​ക്ക​റി തൈ​ക​ള്‍​ക്കു​മാ​യി എ​ത്തു​ന്നു​ണ്ട്. തി​രി​ന​ന സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ ഗ്രോ​ബാ​ഗു​ക​ളി​ല്‍ കൃ​ഷി​യി​റ​ക്കാ​ന്‍ താ​ല്‍​പ്പ​ര്യ​മു​ള്ള​വ​രും കൃ​ഷി സം​ബ​ന്ധി​ച്ച കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ അ​റി​യ​ണ​മെ​ന്നു​ള്ള​വ​രും വ​ട്ടി​യൂ​ര്‍​ക്കാ​വ് കൃ​ഷി​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നു കൃ​ഷി ഓ​ഫീ​സ​ര്‍ വി. ​മ​ഞ്ജു അ​റി​യി​ച്ചു. ഫോ​ണ്‍: 0471 2367622