"സാ​ക്ഷം' പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, January 21, 2019 12:43 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പെ​ട്രോ​ളി​യം ക​ണ്‍​സ​ർ​വേ​ഷ​ൻ റി​സ​ർ​ച്ച് അ​സോ​സി​യേ​ഷ​നും (പി​സി​ആ​ർ​എ) പൊ​തു​മേ​ഖ​ല എ​ണ്ണ ക​ന്പ​നി​ക​ളും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന സം​ര​ക്ഷ​ണ്‍ ക്ഷ​മ​താ മ​ഹോ​ത്സ​വ് (സാ​ക്ഷം) ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ഓ​ഫ് എ​ൻ​ജി​നി​യേ​ഴ്സ് ഹാ​ളി​ൽ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഗാ​ർ​ഹി​ക വ്യാ​വ​സാ​യി​ക, ഗ​താ​ഗ​ത രം​ഗ​ത്തെ ഇ​ന്ധ​ന ഉ​പ​ഭോ​ഗം വി​വേ​ക​പൂ​ർ​വം കു​റ​ച്ച്, ക്രൂ​ഡ് ഓ​യി​ൽ ഇ​റ​ക്കു​മ​തി ചു​രു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് "സാ​ക്ഷം 2019' സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
ഇ​ന്ധ​ന സം​ര​ക്ഷ​ണ​ത്തി​നാ​യി സ​മ​ഗ്ര മാ​നേ​ജ്മെ​ന്‍റ് സം​വി​ധാ​നം അ​നി​വാ​ര്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്ഥാ​ന സ​ർ​ക്കാ​ർ രൂ​പം ന​ൽ​കി​യി​ട്ടു​ള്ള ഇ ​വെ​ഹി​ക്കി​ൾ ന​യം ഇ​തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സ​മ്മേ​ള​ന​ത്തി​ൽ എ​ണ്ണ വ്യ​വ​സാ​യ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​എ​സ്. മോ​നി, ബി​പി​സി​എ​ൽ റീ​ട്ടെ​യ്ൽ ഹെ​ഡ് വെ​ങ്കി​ട്ട​രാ​മ​അ​യ്യ​ർ, പി​സി​ആ​ർ​എ അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ എം. ​സു​രേ​ഷ്കു​മാ​ർ, ഐ​ഒ​സി ചീ​ഫ് മാ​നേ​ജ​ർ ആ​ർ.​ആ​ന​ന്ദ്, ഐ​ഒ​സി ചീ​ഫ് മാ​നേ​ജ​ർ എ​ൽ​ദോ ബേ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.