മാ​ർ ഇൗ​വാ​നി​യോ​സ് കോ​ള​ജി​ൽ ഓ​ർ​മ​ക​ൾ പ​ങ്കു​വ​ച്ച് പ​ഴ​യ സ​ഹ​പാ​ഠി​ക​ൾ
Monday, January 21, 2019 12:43 AM IST
തി​രു​വ​ന​ന്ത​പു​രം: കി​ലോ​മീ​റ്റു​ക​ൾ താ​ണ്ടി എ​ത്തി ഗു​രു​വ​ര്യ​ന്മാ​രെ​യും സ​ഹ​പാ​ഠി​ക​ളെ​യും ക​ണ്ട് ഓ​ർ​മ​ക​ൾ പ​ങ്കു​വെ​ച്ച് പ​ഴ​യ സ​ഹ​പാ​ഠി​ക​ൾ.

നാളുകൾ നീ​ണ്ട ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ൽ നി​ന്നുംപ​ടി​യി​റ​ങ്ങി​യ​വ​രാ​യി​രു​ന്നു കൂ​ട്ടാ​യ്മ​മ​യി​ൽ പ​ങ്കെ​ടു​ത്ത​വ​രി​ലേ​റെ​യും.

മാ​ർ ഈ​വാ​നി​യേ​സ് കോ​ള​ജി​ലാ​ണ് 1968 - 71 കാ​ല​ത്തെ ബി​കോം ബാ​ച്ചി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഗ​മം ന​ട​ന്ന​ത്. നീ​ണ്ട 48 വ​ർ​ഷ​ത്തി​ന് ശേ​ഷ​മു​ള്ള ശി​ഷ്യ​ഗ​ണ​ങ്ങ​ളു​ടെ ഒ​ത്തു കൂ​ട​ലി​ന് സാ​ക്ഷ്യം വ​ഹി​ക്കാ​നെ​ത്തി​യ അ​ന്ന​ത്തെ അ​ധ്യാ​പ​ക​രാ​യ പ്ര​ഫ. ദാ​സ​ൻ, പ്ര​ഫ. കെ.​പി. വ​ർ​ഗീ​സ്, പ്ര​ഫ. കെ.​എം. ജോ​ൺ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. മാ​ർ ഈ​വാ​നി​യേ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​ഐ. ജോ​ർ​ജി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പ്ര​സ​ന്ന​ൻ,ആ​ന​ന്ദ​കു​മാ​ർ, ആ​ന്‍റ​ണി സ​ക്ക​റി​യ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കി.