നേ​മം ബ്ലോ​ക്കി​ൽ വ​ജ്ര​ജൂ​ബി​ലി ഫെ​ലോ​ഷി​പ്പ് പ​ദ്ധ​തി​ക്ക് തു​ട​ക്കം
Monday, January 21, 2019 12:43 AM IST
കാ​ട്ടാ​ക്ക​ട : നേ​മം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും സാം​സ്ക്കാ​രി​ക വ​കു​പ്പും സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന വ​ജ്ര​ജൂ​ബി​ലി ഫെ​ലോ​ഷി​പ്പ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. കേ​ര​ള​ത്തി​ലെ ത​ന​ത് ക്ലാ​സി​ക്ക​ൽ ക​ലാ​രൂ​പ​ങ്ങ​ളി​ലും, സു​കു​മാ​ര ക​ല​ക​ളി​ലും പ്രാ​വി​ണ്യം നേ​ടി​യ യു​വ​തി യു​വാ​ക്ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​വാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണ് പ​ദ്ധ​തി.​ക​വി അ​യ്യ​പ്പ​ൻ സ്മാ​ര​ക ഗ്ര​ന്ഥ​ശാ​ല കാ​മ്പൗ​ണ്ടി​ലെ ആ​ല​ര​ങ്ങി​ൽ നേ​മം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ശ​കു​ന്ത​ള കു​മാ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങ് ചി​ത്ര​കാ​ര​ൻ കാ​ര​യ്ക്കാ​മ​ണ്ഡ​പം വി​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ള​പ്പി​ൽ രാ​ധാ​കൃ​ഷ്ണ​ൻ, അം​ഗ​ങ്ങ​ളാ​യ എം.​വി​നു​കു​മാ​ർ, എ​ൽ. അ​നി​ത, സി​ന്ധു​കു​മാ​രി അ​ശോ​ക​ൻ, എ​സ്. പ്രി​യ​ദ​ർ​ശി​നി, ക​ല്ലി​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ.​ജ​യ​ല​ക്ഷ്മി, ബി​ഡി​ഒ അ​ജി​കു​മാ​ർ.​കെ, ജി​ഇ​ഒ കെ.​എ​ൽ. പ്ര​കാ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.