ക​ന​ക​ക്കു​ന്നി​ലെ പൂ​ക്ക​ളു​ടെ മ​ഹാ​മേ​ള​യ്ക്ക് കൊ​ടി​യി​റ​ങ്ങി
Monday, January 21, 2019 12:43 AM IST
തി​രു​വ​ന​ന്ത​പു​രം: പ​ത്തു​നാ​ൾ ക​ന​ക​ക്കു​ന്നി​നെ വ​ർ​ണ​വി​സ്മ​യ​ത്തി​ലാ​റാ​ടി​ച്ച വ​സ​ന്തോ​ത്സ​വം പു​ഷ്പ​മേ​ള കൊ​ടി​യി​റ​ങ്ങി. ടൂ​റി​സം വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പു​ഷ്പ​മേ​ള​യെ പ​തി​വു​പോ​ലെ ഇ​ത്ത​വ​ണ​യും അ​ന​ന്ത​പു​രി ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ചു.
ഒ​ന്നേ​കാ​ൽ ല​ക്ഷം സ​ന്ദ​ർ​ശ​ക​രാ​ണ് ഈ ​വ​ർ​ണ​വ​സ​ന്തം ആ​സ്വ​ദി​ക്കാ​നെ​ത്തി​യ​ത്. ക​ന​ക​ക്കു​ന്നി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ തു​ട​ങ്ങി സൂ​ര്യ​കാ​ന്തി ഓ​ഡി​റ്റോ​റി​യ​ത്തി​നു സ​മീ​പം വ​രെ ഇ​രു​വ​ശ​ത്തു​മാ​യി പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു പൂ​ച്ചെ​ടി​ക​ളും അ​ത്യ​പൂ​ർ​വ സ​സ്യ​ങ്ങ​ളു​മാ​ണ് ആ​സ്വാ​ദ​ക​രെ വ​ര​വേ​റ്റ​ത്.
ആ​ന്തൂ​റി​യം, ഡാ​ലി​യ, റോ​സ്, ജ​മ​ന്തി തു​ട​ങ്ങി​യ വ​ർ​ണ​പു​ഷ്പ​ങ്ങ​ളും ക​ള്ളി​മു​ൾ​ചെ​ടി​ക​ളും ബോ​ൺ​സാ​യി​ക​ളും സ​ന്ദ​ർ​ശ​ക​ർ​ക്ക് കൗ​തു​ക​മാ​യി. അ​ഡീ​നി​യം, കാ​ർ​ണേ​ഷ്യം, ക്രി​സാ​ന്തി​മം, ചൈ​നീ​സ് റോ​സ് തു​ട​ങ്ങി​യ​വ​യും മേ​ള​യ്ക്ക് വ്യ​ത്യ​സ്ത​ത പ​ക​ർ​ന്നു. വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​മാ​യ സി​ക്കി​മി​ൽ നി​ന്നു​കൊ​ണ്ടു​വ​ന്ന അ​ത്യ​പൂ​ർ​വ ഓ​ർ​ക്കി​ഡ് ഇ​ന​മാ​യ സിം​പീ​ഡി​യം കാ​ണാ​ൻ മാ​ത്രം ആ​യി​ര​ക്ക​ണ​ക്കി​നു പേ​രാ​ണ് മേ​ള​യ്ക്കെ​ത്തി​യ​ത്.
വ​സ​ന്തോ​ത്സ​വ​ത്തി​നൊ​പ്പം സ​ജ്ജീ​ക​രി​ച്ച ഭ​ക്ഷ​മേ​ള​യി​ലും ഏ​റെ തി​ര​ക്കാ​യി​രു​ന്നു പ​ത്തു ദി​വ​സ​വും.
മ​ല​ബാ​ർ ഭ​ക്ഷ്യ​മേ​ള​യും, വൈ​വി​ധ്യ​മാ​ർ​ന്ന കു​ടും​ബ​ശ്രീ വി​ഭ​വ​ങ്ങ​ളും ഒ​പ്പം കെ​ടി​ഡി​സി​യു​ടെ രാ​മ​ശേ​രി ഇ​ഡ​ലി​യും കും​ഭ​കോ​ണം കാ​പ്പി​യും മേ​ള​യ്ക്കെ​ത്തി​യ​വ​രു​ടെ വ​യ​റും മ​ന​സും നി​റ​ച്ചു. കൃ​ഷി വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്കി​യ കാ​ർ​ഷി​കോ​ത്പ​ന്ന വി​പ​ണ​ന മേ​ള​യി​ലെ ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ​ക്കും ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യാ​യി​രു​ന്നു.
ക​ല​ർ​പ്പി​ല്ലാ​ത്ത സോ​ളാ​ർ ഡ്രൈ​ഡ് ഉ​ണ​ക്ക​മീ​ൻ പ​രി​ച​യ​പ്പെ​ടു​ത്താ​ൻ ഫി​ഷ​റീ​സ് വ​കു​പ്പും മ​റ​ന്നി​ല്ല.
വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ സ്റ്റാ​ളു​ക​ളും വ്യ​ത്യ​സ്ത​ത പു​ല​ർ​ത്തി. വ​നം വ​കു​പ്പി​ന്‍റെ കൃ​തൃ​മ കാ​ടും, എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ ല​ഹ​രി​വി​മു​ക്ത സ​ന്ദേ​ശ​മു​ൾ​ക്കൊ​ള്ളി​ച്ച വി​വി​ധ മ​ത്സ​ര​ങ്ങ​ളും കു​ട്ടി​ക​ളെ ഏ​റെ ആ​ക​ർ​ഷി​ച്ചു. ക​ന​ക​ക്കു​ന്ന് കൊ​ട്ടാ​ര​ത്തി​നു​ള്ളി​ൽ സ​ജ്ജീ​ക​രി​ച്ച പു​ഷ്പാ​ല​ങ്കാ​ര​മാ​യി​രു​ന്നു മേ​ള​യി​ലെ മ​റ്റൊ​രു ആ​ക​ർ​ഷ​ണം. ഓ​ർ​ക്കി​ഡ് ലേ​ഡി​യും പു​ഷ്പ​ങ്ങ​ൾ കൊ​ണ്ടു തീ​ർ​ത്ത മ​യി​ലും അ​ര​യ​ന്ന​വും മ​റ്റു രൂ​പ​ങ്ങ​ളും ചി​ത്രീ​ക​രി​ക്കാ​ൻ വ​ൻ തി​ര​ക്കാ​യി​രു​ന്നു.
ഗോ​ത്ര സം​സ്കാ​ര​ത്തെ വി​ള​ച്ച​റി​യി​ച്ച് ഏ​റു​മാ​ട​വും അ​വ​രു​ടെ പാ​ര​മ്പ​ര്യ ചി​കി​ത്സാ​രീ​തി​യും ന​വ്യാ​നു​ഭ​വ​മാ​യി. സ​ന്ദ​ർ​ശ​ക സു​ര​ക്ഷ​യ്ക്കാ​യി മാ​തൃ​കാ​പ​ര​മാ​യ സേ​വ​ന​മാ​ണ് പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യ​ത്. 24 സു​ര​ക്ഷാ കാ​മ​റ​ക​ളാ​ണ് ക​ന​ക​ക്കു​ന്നി​ന് മു​ക്കി​ലും മൂ​ല​യി​ലു​മാ​യി പോ​ലീ​സ് സ​ജ്ജീ​ക​രി​ച്ച​ത്. തി​ര​ക്ക് അ​ധി​ക​മു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ഡ്രോ​ൺ പ​റ​ത്തി​യും സു​ര​ക്ഷ​യൊ​രു​ക്കി. സ്ത്രീ​ക​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി ദി​വ​സേ​ന പ്ര​ത്യേ​കം പ​ട്രോ​ളിം​ഗ് ന​ട​ത്താ​നും പോ​ലീ​സ് മ​റ​ന്നി​ല്ല.
നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​സ​ന്തോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന ച​ട​ങ്ങും ഈ ​വ​ർ​ഷ​ത്തെ നി​ശാ​ഗ​ന്ധി നൃ​ത്തോ​ത്സ​വ​വും ഗ​വ​ർ​ണ​ർ ജ​സ്റ്റീ​സ് പി. ​സ​ദാ​ശി​വം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഈ ​വ​ർ​ഷ​ത്തെ നി​ശാ​ഗ​ന്ധി പു​ര​സ്കാ​രം ക​ലാ​മ​ണ്ഡ​ലം ക്ഷേ​മാ​വ​തി​ക്ക് ഗ​വ​ർ​ണ​ർ സ​മ്മാ​നി​ച്ചു. വ​സ​ന്തോ​ത്സ​വ​ത്തി​ലെ വി​വി​ധ പ്ര​ദ​ർ​ശ​ന മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും മാ​ധ്യ​മ പു​ര​സ്കാ​ര​ങ്ങ​ളും ഗ​വ​ർ​ണ​ർ വി​ത​ര​ണം ചെ​യ്തു.
ടൂ​റി​സം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ കെ. ​മു​ര​ളീ​ധ​ര​ൻ എം​എ​ൽ​എ, മേ​യ​ർ വി.​കെ. പ്ര​ശാ​ന്ത്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ധു, ടൂ​റി​സം സെ​ക്ര​ട്ട​റി റാ​ണി ജോ​ർ​ജ്, ഡ​യ​റ​ക്ട​ർ പി. ​ബാ​ല​കി​ര​ൺ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.