ആ​ർ​പി​എ​ഫ് പ​രീ​ക്ഷ​ക്കെ​ത്തി​യ​വ​രി​ൽ നി​ന്നും അ​ന​ധി​കൃ​ത പി​രി​വ് ന​ട​ത്തി​യെ​ന്ന് ആ​രോ​പ​ണം
Monday, January 21, 2019 12:43 AM IST
പാ​റ​ശാ​ല : റെ​യി​ൽ​വേ റി​ക്രൂ​ട്ട്മെ​ന്‍റ് അ​പേ​ക്ഷ ക്ഷ​ണി​ച്ചു ന​ട​ത്തി​യ ആ​ർ​പി​എ​ഫ് പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ നി​ന്നും അ​ന​ധി​കൃ​ത പി​രി​വു​ന​ട​ത്തി​യ​താ​യി ആ​രോ​പ​ണം.ഉ​ദി​യ​ൻ​കു​ള​ങ്ങ​ര​യി​ലെ സ്വ​കാ​ര്യ ഏ​ജ​ൻ​സി ന​ട​ത്തി​യ പ​രീ​ക്ഷ​യി​ലാ​ണ് അ​മി​ത ഫീ​സ് ഈ​ടാ​ക്കി​യ​ത്.
പ​രീ​ക്ഷ ന​ട​ത്തി​പ്പി​ലേ​ക്കു​വേ​ണ്ടി ഓ​ൺ​ലൈ​ൻ സെ​ന്‍റ​റു​ക​ളെ റെ​യി​ൽ​വേ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ന​ട​ത്തി​വ​രു​ന്ന പ​രീ​ക്ഷ​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പേ​ന​യും ഹാ​ൾ ടി​ക്ക​റ്റും മാ​ത്ര​മേ പ​രീ​ക്ഷ ഹാ​ളി​നു​ള്ളി​ൽ കൊ​ണ്ടു​പോ​കാ​ൻ അ​നു​മ​തി​യു​ണ്ടാ​യി​രു​ന്നു​ള്ളൂ. വി​ദ്യാ​ർ​ഥി​ക​ളു​ടെ ബാ​ഗ് സൂ​ക്ഷി​ക്കാ​നെ​ന്നു പ​റ​ഞ്ഞാ​ണ് ഒ​രാ​ളി​ൽ നി​ന്നും ഇ​രു​പ​തു രൂ​പ വ​ച്ച് പി​രി​ച്ചി​രു​ന്ന​ത് .വ​യ​നാ​ട് മു​ത​ലു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യ്ക്കെ​ത്തി​യി​രു​ന്നു. ഗ​ത്യ​ന്ത​ര​മി​ല്ലാ​ത്ത ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ കാ​ശു ന​ൽ​കു​ക​യാ​യി​രു​ന്നു.ഒ​രു ബാ​ച്ചി​ൽ 150 ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ​യാ​ണ് പ​രീ​ക്ഷ​യ്ക്കി​രു​ത്തി​യ​ത്.
ദി​വ​സം മൂ​ന്നു ബാ​ച്ചു​വീ​തം പ​രീ​ക്ഷ ന​ട​ത്തി അ​ങ്ങ​നെ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ നി​ന്നും പി​രി​ച്ച​ത്. പ്ര​ശ്ന​മു​ണ്ടാ​ക്കി​യ​പ്പോ​ൾ ഇ​നി പി​രി​വു​ന​ട​ത്തി​ല്ലെ​ന്ന് അ​റി​യി​ച്ച​താ​യി ര​ക്ഷി​താ​ക്ക​ൾ പ​റ​ഞ്ഞു.