ബ​സ് ക​ണ്ട​ക്ട​റെ കു​ത്തി​യ കേ​സി​ൽ നാ​ലാം​പ്ര​തി പി​ടി​യി​ല്‍
Monday, January 21, 2019 12:43 AM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​കാ​ര്യ​ബ​സി​ലെ ക​ണ്ട​ക്ട​റെ വ്യ​ക്തി​വി​രോ​ധ​ത്തി​ല്‍ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട നാ​ലാം​പ്ര​തി​യെ​യും ത​മ്പാ​നൂ​ര്‍ എ​സ്ഐ വി.​എം. ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി. മ​രു​തൂ​ര്‍​ക്ക​ട​വ് ഇ​ളം​തെ​ങ്ങ് സ്വ​ദേ​ശി അ​ഖി​ല്‍​രാ​ജ് (20) ആ​ണ് പി​ടി​യി​ലാ​യ​ത്.
ഉ​ള്ളൂ​രി​ല്‍​നി​ന്ന് ത​മ്പാ​നൂ​രി​ലേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തു​ക​യാ​യി​രു​ന്ന കു​ന്നു​വി​ള ദേ​വി എ​ന്ന സ്വ​കാ​ര്യ​ബ​സി​ലെ ക​ണ്ട​ക്ട​ര്‍ അ​രു​ണി​നെ​യാ​ണ് നാ​ലാം​ഗ​സം​ഘം കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്.
എ​സ്എം​വി സ്കൂ​ളി​നു സ​മീ​പ​ത്ത് ബ​സ് നി​ര്‍​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം. മൂ​ന്നാം​പ്ര​തി​യെ ക​ഴി​ഞ്ഞ ദി​വ​സം പി​ടി​കൂ​ടി​യി​രു​ന്നു. അ​ഖി​ല്‍ രാ​ജി​നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.