സൂ​യി​സ​യി​ഡ് പോ​യി​ന്‍റി​ൽ നി​ന്നും പാ​റമ​ട​യി​ലേ​ക്ക് ചാ​ടി​യ ആ​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല
Monday, January 21, 2019 12:44 AM IST
വി​ഴി​ഞ്ഞം: കോ​വ​ള​ത്തെ സൂ​യി​സ​യി​ഡ് പോ​യി​ന്‍റി​ൽ നി​ന്നും പാ​റ മ​ട​യി​ലേ​ക്ക് ചാ​ടി​യ​യാ​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല. വെ​ണ്ണി​യൂ​ർ മാ​വ​റ​ത്ത​ല സ്വ​ദേ​ശി​യാ​യ ശ​ശി​ധ​ര​ൻ എ​ന്ന​യാ​ളാ​ണ് 150 അ​ടി​യി​ല​ധി​കം വെ​ള്ള​മു​ള്ള പാ​റ​മ​ട​യി​ൽ ചാ​ടി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ ഇ​യാ​ൾ പാ​റ​മ​ട​യി​ൽ ചാ​ടു​ന്ന​ത് ക​ണ്ട വ​ഴി​യാ​ത്ര​ക്കാ​രാ​ണ് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ച​ത്. ചാ​ടി​യ​തി​ന് സ​മീ​പ​ത്ത് ഇ​യാ​ളു​ടെ വ​സ്ത്ര​ങ്ങ​ളും ചെ​രു​പ്പും ഊ​രി​വ​ച്ചി​രു​ന്ന​ത് ക​ണ്ട മ​ക​നാ​ണ് ചാ​ടി​യ​ത് ശ​ശി​ധ​ര​നാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. ഇ​യാ​ൾ​ക്കാ​യി വി​ഴി​ഞ്ഞ​ത്ത് നി​ന്നും ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും കു​ള​ത്തി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ രാ​ത്രി​യോ​ടെ തെ​ര​ച്ചി​ൽ നി​റു​ത്തി​വ​ച്ചു.​ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ സ്കൂ​ബാ ഡൈ​വിം​ഗ് വിം​ഗ് ഇ​ന്നു രാ​വി​ലെ തെ​ര​ച്ചി​ൽ ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.