ഔ​ഷ​ധ​സ​സ്യ തോ​ട്ട​മൊ​രു​ക്കി കി​ളി​മാ​നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്
Monday, January 21, 2019 12:44 AM IST
കി​ളി​മാ​നൂ​ർ: അ​ന്യം​നി​ന്നു​പോ​കു​ന്ന ഔ​ഷ​ധ​സ​സ്യ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നും ഔ​ഷ​ധ സ​സ്യ​ങ്ങ​ളു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​രി​ച്ച് അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നു​മാ​യി ഔ​ഷ​ധ സ​സ്യ തോ​ട്ടം ഒ​രു​ക്കു​ക​യാ​ണ് കി​ളി​മാ​നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്.
തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് തോ​ട്ട​ത്തി​ന്‍റെ നി​ർ​മാ​ണം. ഇ​തി​നോ​ട​കം 66 ഇ​ന​ങ്ങ​ളി​ൽ​പ്പെ​ട്ട ഔ​ഷ​ധ​ച്ചെ​ടി​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ചു.
ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തി​ൽ തോ​ട്ടം ഉ​ദ്ഘാ​ട​ന​ത്തി​നാ​യി സ​ജ്ജ​മാ​വു​ക​യും ആ​വ​ശ്യ​ക്കാ​ർ​ക്ക് കു​റ​ഞ്ഞ നി​ര​ക്കി​ൽ സ​സ്യ​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ന് വേ​ണ്ടി പ്ര​ത്യേ​കം ന​ഴ്സ​റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. തി​പ്പ​ലി, ഗ​രു​ഡ​ക്കൊ​ടി, തു​ള​സി​വെ​റ്റി​ല, തു​ട​ങ്ങി സ​സ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം തോ​ട്ട​ത്തി​ൽ സ്ഥാ​നം​പി​ടി​ച്ചു.
അ​പൂ​ർ​വ സ​സ്യ​ങ്ങ​ൾ​ക്കു പു​റ​മേ നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ കാ​ണു​ന്ന ഔ​ഷ​ധ​ഗു​ണ​ങ്ങ​മു​ള്ള ചെ​ടി​ക​ളും തോ​ട്ട​ത്തി​ലു​ണ്ടാ​കും. ഓ​രോ ചെ​ടി​യു​ടെ മു​ന്നി​ലും പേ​രും ഔ​ഷ​ധ മൂ​ല്യ​ങ്ങ​ളും ഉ​പ​യോ​ഗ​രീ​തി​യും അ​ട​ങ്ങു​ന്ന ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കും.