ന​ഗ​ര​ത്തെ വീ​ർ​പ്പ് മു​ട്ടി​ച്ച് എം​എ​ൽ​എ ഹോ​സ്റ്റ​ലി​ൽ നി​ന്ന് പു​ക
Monday, January 21, 2019 12:44 AM IST
തി​രു​വ​ന​ന്ത​പു​രം: എം​എ​ൽ​എ ഹോ​സ്റ്റ​ലി​ൽ നി​ന്നും രാ​ത്രി​യി​ൽ വ​ൻ പു​ക ഉ​യ​ർ​ന്ന​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ഇ​ന്ന​ലെ രാ​ത്രി​യോ​ടെ​യാ​ണ് എം​എ​ൽ​എ ഹോ​സ്റ്റ​ലി​ലെ കു​ടും​ബ ശ്രീ ​കാ​ന്‍റീ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു സ​മീ​പ​ത്തു നി​ന്നും പു​ക ഉ​യ​ർ​ന്ന​ത്. മ​ണി​ക്കൂ​റു​ക​ളോ​ളം പു​ക പ​ട​ർ​ന്നു നി​ന്നു. പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യം ക​ത്തി​ച്ച​തു​മൂ​ല​മു​ള്ള പു​ക​യാ​ണ് പ​ട​ർ​ന്ന​ത്. രാ​ത്രി ഏ​ഴ​ര​യോ​ടെ ആ​ണ് പു​ക പ​ട​ർ​ന്ന​ത്. ഈ ​പു​ക രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് ശ​മി​ച്ച​ത്. പു​ക പ​ട​ർ​ന്ന​ത് ച​പ്പു ച​വ​റു​ക​ൾ ക​ത്തി​ച്ച​തി​ൽ നി​ന്നു​മാ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്നും ത​ങ്ങ​ളെ ഇ​ക്കാ​ര്യം ഒ​ന്നും അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്നും ചെ​ങ്ക​ൽ​ച്ചൂ​ള​യി​ലെ ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.