സ​ഹോ​ദ​രി​മാ​ർ​ക്കാ​യി "മി​ത്ര' ത​ണ​ലൊ​രു​ക്കി; സ്വ​പ്ന​വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം ന​ട​ന്നു
Monday, January 21, 2019 12:44 AM IST
കാ​ട്ടാ​ക്ക​ട: അ​ന്തി​യൂ​ർ​കോ​ണം ലി​റ്റി​ൽ ഫ്ള​വ​ർ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​ക​ളാ​യി​രു​ന്ന സ​ഹോ​ദ​രി​മാ​ർ​ക്ക് വീ​ട് നി​ർ​മി​ച്ച് ന​ൽ​കി പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ "മി​ത്ര'. സ​ഹോ​ദ​രി​മാ​രാ​യ ഇ​വ​രു​ടെ മാ​താ​പി​താ​ക്ക​ൾ നേ​ര​ത്തേ മ​രി​ച്ചി​രു​ന്നു. മു​ത്ത​ച്ഛ​നും മു​ത്ത​ശ്ശി​യു​മാ​ണ് ഇ​രു​വ​രെ​യും സം​ര​ക്ഷി​ക്കു​ന്ന​ത്. സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ​ത്തി​ൽ സ്വ​രൂ​പി​ച്ച ഏ​ഴു ല​ക്ഷ​ത്തോ​ളം രൂ​പ ചി​ല​വ​ഴി​ച്ചു നി​ർ​മി​ച്ച വീ​ടി​ന് സ്വ​പ്ന​വീ​ടെ​ന്നു പേ​രു ന​ൽ​കി. അ​ന്തി​യൂ​ർ​ക്കോ​ണം സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഐ.​ബി.​സ​തീ​ഷ് എം​എ​ൽ​എ വീ​ടി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റി. കോ​ർ​പ്പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് അ​നി​ൽ, പ്ര​ധാ​ന അ​ധ്യാ​പി​ക റോ​സ്‌​ലെ​ന്‍റ് കു​മാ​രി, മി​ത്ര പ്ര​സി​ഡ​ന്‍റ് രാ​ജീ​വ​ൻ, സെ​ക്ര​ട്ട​റി സ​ജി​ത് എ​സ്.​ജി. നാ​യ​ർ, പ​ഞ്ചാ​യ​ത്ത് അം​ഗം സി.​വൈ.​ജോ​യ്, എം.​ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.