ക​ട​ൽ പ​രി​ശോ​ധ​ന "തീ​ര​വേ​ട്ട' നാ​ളെ ആ​രം​ഭി​ക്കും
Monday, January 21, 2019 12:44 AM IST
വി​ഴി​ഞ്ഞം: ക​ട​ലി​ൽ കൂ​ടി ഭീ​ക​ര​ർ നൂ​ഴ​ഞ്ഞു ക​യ​റു​ന്ന​ത് ക​ണ്ടെ​ത്താ​ൻ സേ​നാ വി​ഭാ​ഗ​ങ്ങ​ൾ പ്രാ​പ്ത​മാ​ണോ എ​ന്ന് തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള തീ​ര​വേ​ട്ട എ​ന്ന ക​ട​ൽ പ​രി​ശോ​ധ​ന നാ​ളെ​യും മ​റ്റ​ന്നാ​ളും ന​ട​ക്കും.
മ​നു​ഷ്യ​ക്ക​ട​ത്ത് ന​ട​ന്ന​താ​യ ആ​രോ​പ​ണ​വും അ​ന്വേ​ഷ​ണ​വും ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ മു​ൻ​കൂ​ട്ടി അ​റി​യി​ച്ചു​ള്ള ഭീ​ക​ര​വേ​ട്ട അ​ധി​കൃ​ത​ർ​ക്ക് ക​ഠി​ന പ​രീ​ക്ഷ​യാ​കും.മും​ബൈ ആ​ക്ര​മ​ണം ന​ട​ന്ന​തി​ന് ശേ​ഷം ആ​റ് മാ​സ​ത്തി​നൊ​രി​ക്ക​ൽ ന​ട​ക്കു​ന്ന ശ​ക്തി തെ​ളി​യി​ക്ക​ലാ​ണി​ത്.
നേ​വി, കോ​സ്റ്റ് ഗാ​ർ​ഡ്, തീ​ര​ദേ​ശ പോ​ലീ​സ്, മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് എ​ന്നി​വ​രു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ രാ​വി​ലെ ആ​റ് മു​ത​ൽ മ​റ്റ​ന്നാ​ൾ വ​രെ​യു​ള്ള 48 മ​ണി​ക്കൂ​ർ നേ​രം തീ​രം സേ​ന​ക​ളു​ടെ കൈ​ക​ളി​ലാ​കും. ഉ​ൾ​ക്ക​ട​ലി​ൽ ന​ങ്കൂ​ര​മി​ടു​ന്ന നേ​വി​യു​ടെ ക​പ്പ​ലു​ക​ളി​ൽ നി​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ​ഭീ​ക​ര വേ​ഷ​ത്തി​ൽ ക​ര​യി​ലേ​ക്ക് വ​രും.
സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ബോ​ട്ടു​ക​ളി​ലോ, മ​ത്സ്യ ബ​ന്ധ​ന വ​ള്ള​ങ്ങ​ളി​ലോ വ​രു​ന്ന അ​പ​രി​ചി​ത​രെ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്ത് ക​ഴി​വ് തെ​ളി​യി​ക്കേ​ണ്ട ചു​മ​ത​ല തീ​ര​ദേ​ശ പോ​ലീ​സി​നും തീ​ര​ത്തെ ലോ​ക്ക​ൽ പോ​ലീ​സി​നു​മു​ണ്ടാ​കും. നേ​ര​ത്തെ അ​റി​യി​ച്ചു​ള്ള ക​ലാ​പ​രി​പാ​ടി​യാ​യ​തി​നാ​ൽ ര​ണ്ട് ദി​വ​സ​വും തീ​രം ജാ​ഗ്ര​ത​യി​ലാ​കും.
ക​ട​ലോ​ര ജാ​ഗ്ര​താ സ​മി​തി​യെ ഉ​ണ​ർ​ത്തി​യും എ​ല്ലാ​യി​ട​ത്തും പോ​ലീ​സി​നെ വി​ന്യ​സി​പ്പി​ച്ചും വാ​ട​ക ബോ​ട്ടു​ക​ളി​ൽ തീ​ര​ദേ​ശ പോ​ലീ​സ് റോ​ന്തു​ചു​റ്റി​യും ഭീ​ക​ര​ർ​ക്കാ​യി കാ​ത്തി​രി​ക്കും.