വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ ചെ​റു​ക​ഥ ഹ്രസ്വ​ ചി​ത്ര​മാ​ക്കി വി​ദ്യാ​ർ​ഥി​ക​ൾ; ആ​ദ്യ പ്ര​ദ​ർ​ശ​നം ഇ​ന്ന്
Monday, January 21, 2019 12:44 AM IST
തി​രു​വ​ന​ന്ത​പു​രം: വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ ഒ​രു മ​നു​ഷ്യ​ൻ എ​ന്ന ചെ​റു​ക​ഥ​യെ ആ​സ്പ​ദ​മാ​ക്കി പ​ട്ടം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ഹ്ര​സ്വ​ചി​ത്രം നി​ർ​മി​ച്ചു. ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ പ്ര​ദ​ർ​ശ​നം ഇ​ന്ന് ന​ട​ക്കും.
സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ ഫാ. ​സി. സി. ​ജോ​ൺ പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഹെ​ഡ് മാ​സ്റ്റ​ർ എ​ബി ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.18 മി​നി​ട്ട് ദൈ​ർ​ഘ്യ​മാ​ണ് ചി​ത്ര​ത്തി​നു​ള്ള​ത്. സ്കൂ​ളി​ലെ ഏ​ഴാം​ക്ലാ​സ് വി​ദ്യ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ചി​ത്രം ത​യാ​റാ​ക്കി​യ​ത്.
സ്കൂ​ൾ പാ​ഠ്യ പ​ദ്ധ​തി​യി​ലു​ള്ള വി​വി​ധ ഭാ​ഗ​ങ്ങ​ളെ ദൃ​ശ്യ​വ​ത്ക​രി‌​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഒ​രു മ​നു​ഷ്യ​നെ​ന്ന പാ​ഠ ഭാ​ഗ​ത്തെ ഹ്ര സ്വ​ ചി​ത്രമാ​ക്കു​ന്ന​തെ​ന്ന് പ്രി​ൻ​സി​പ്പ​ൽ ഫാ.​ സി.​സി. ജോ​ൺ പ​റ​ഞ്ഞു.
മ​നു​ഷ്യ​ൻ അ​ടി​സ്ഥാ​ന​പ​ര​മാ​യി ന​ല്ല​വ​നാ​ണെ​ന്ന വ​ലി​യൊ​രു സ​ന്ദേ​ശം ക​ഥ​യി​ലൂ​ടെ വെ​ളി​വാ​ക്ക​പ്പെ​ടു​ന്ന​തെ​ന്ന് പ്ര​ഥ​മ അ​ധ്യാ​പ​ക​ൻ എ​ബി ഏ​ബ്ര​ഹാം പ​റ​ഞ്ഞു.ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ഫ​യാ​സ് റ​ഹ്മാ​നാ​ണ് ബ​ഷീ​റി​ന്‍റെ ചെ​റു​പ്പ​കാ​ലം അ​ഭി​ന​യി​ക്കു​ന്ന​ത്.
ബേ​പ്പൂ​രി​ലെ ബ​ഷീ​റി​ന്‍റെ വീ​ടും ഭൂ​മി​യു​ടെ അ​വ​കാ​ശി​ക​ൾ എ​ന്ന ക​ഥ​യി​ലെ ക​ഥാ​പാ​ത്ര ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന പ​റ​മ്പും മം​ഗോ​സ്റ്റ്യ​ൻ മ​ര​വും ബ​ഷീ​റി​ന്‍റെ ചാ​രു​ക​സേ​ര​യും എ​ല്ലാം ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ന്നു​ണ്ട്. ബ​ഷീ​റി​ന്‍റെ മ​ക​ൻ അ​നീ​സ് ബ​ഷീ​ർ, ചെ​റു മ​ക്ക​ളാ​യ ന​സീം ,വ​സീം എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ത്യ​ക്ഷ പ്പെ​ടു​ന്നു​ണ്ട്.
ഏ​ഴാം​ക്ലാ​സ് വി​ദ്യാ​ർ​ഥി മു​ഹ​മ്മ​ദ് റൈ​ഹാ​നാ​ണ് തി​ര​ക്ക​ഥ ര​ച​ന. മി​ഥു​ൻ രാ​മും അ​രു​ണും സി​നി​മാ​ട്ടോ​ഗ്ര​ഫി​യും സ്റ്റി​ൽ ഫോ​ട്ടോ​യും നി​ർ​വ​ഹി ക്കു​ന്നു. ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത് വി. ​എം. ഋ​ഷി​യാ​ണ്.
മു​ഹ​മ്മ​ദ് റൈ​ഹാ​ൻ, ഭ​വ്യ​കു​മാ​ർ, ഫ​ജാ​സ് റ​ഹ്മാ​ൻ , എ​സ്. ശ്യാം, ​കെ. കാ​ർ​ത്തി​ക്ക്, എ​ൽ. മാ​ധ​വ് അ​ഭി​ജി​ത്ത്, എ​സ്. അ​ഭി​ജി​ത്ത്, എ​ച്ച്. അ​ക്ഷ​യ്, അ​ശ്വി​ൻ, ഡി​നോ​യി, രോ​ഹി​ത്ത് കൃ​ഷ്ണ, എ​സ്. ശ്രീ​കാ​ന്ത്, വി. ​എം. ഋ​ഷി, എ​ൻ. ഷാ​രോ​ൺ, ഫ​ദീ​ൻ, ബി. ​എ​ച്ച്. വൈ​ഷ്ണ​വ്, മു​ഹ​മ്മ​ദ് ന​ബി​ൻ, ജോ​യേ​ൽ ടോ​മി, ഷൈ​ൻ, എ​ബി, വി. ​എം. അ​ക്ഷ​യ്, എ​സ്. എ​സ്. ആ​സി​ഷ് ,അ​ശ്വ​ൻ പ്ര​സാ​ദ്, ജെ​ഫ് മാ​ർ​ട്ടി​ൻ എ​ന്നി​വ​ർ ചി​ത്ര​ത്തി​ൽ അ​ഭി​ന​യി ക്കു​ന്നു .ക്ലാ​സ് അ​ധ്യാ​പ​ക​ൻ ജോ​ൺ ഷൈ​ജു​വി​ന്‍റെ മേ​ൽ നോ​ട്ട​ത്തി​ലാ​ണ് ചി​ത്രീ​ക​ര​ണം ന​ട​ക്കു​ന്ന​ത്.